Latest NewsNewsGulf

ഷാർജയിലെ തൊഴിലാളികൾക്ക് ഒരു സന്തോഷ വാർത്ത

ഷാർജ: 90,000ൽ ഏറെ വരുന്ന തൊഴിലാളികൾക്ക് സന്തോഷ വാർത്തയുമായി ഷാർജ. വിദേശികളും സ്വദേശികളുമായ ധരാളം പേരാണ് ഷാർജയിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നത്. ഇവരുടെയെല്ലാം പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് മെഡിക്കൽ ഇൻഷുറൻസ്. ഈ പ്രശ്‌നത്തിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്. ഷാർജ ഫ്രീസോണിലെ തൊഴിലാളികൾക്ക് ഇനിമുതൽ സൗജന്യ മെഡിക്കൽ ഇൻഷുറൻസ് ലഭിക്കും. ഷാർജ ലേബർ സ്റ്റാൻഡേർഡ് ഡെവലപ്‌മെന്റ് അതോറിറ്റിയും ഷാർജ ഹെൽത്ത് അതോറിറ്റിയും ചേർന്നാകും പുതിയ തീരുമാനം നടപ്പാക്കുക.

also read:നിയമലംഘകർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് ഷാർജ

ഷാർജ കിരീടാവകാശിയുടെ നിർദ്ദേശ പ്രകാരം കൂടിയാണ് പുതിയ തീരുമാനം. ലോജി സ്ഥലത്ത് തൊഴിലാളികൾ അനുഭവിക്കുന്ന ദുരിതങ്ങൾ ഒഴിവാക്കാനും, അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിന്റെ ഭാഗമായാണ് സൗജന്യ മെഡിക്കൽ ഇൻഷുറൻസ് നൽകുന്നത്. തോഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിച്ച് അവരിൽ നിന്ന് മികച്ച ഫലമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ഷാർജ.

shortlink

Related Articles

Post Your Comments

Related Articles


Back to top button