
ഷാർജ: യുഎഇയിൽ കെട്ടിടത്തിന്റെ 17-ാം നിലയിൽ നിന്നുവീണ് മലയാളി വിദ്യാർത്ഥിനി മരിച്ചു. ഷാർജയിലാണ് അപകടം നടന്നത്. അൽ നഹ്ദയിൽ വെച്ചായിരുന്നു സംഭവം നടന്നത്. 12 വയസുകാരിയാണ് മരണപ്പെട്ടത്. മലയാളികൾ ഉൾപ്പെടെ നിരവധി കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്ന് കുട്ടി താഴേക്ക് ചാടി മരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
അമ്മയോടൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. കുട്ടിയുടെ അച്ഛനും സഹോദരിയും ഈ സമയം നാട്ടിലായിരുന്നു. കുട്ടി പഠിച്ചിരുന്ന അതേ സ്കൂളിൽ അധ്യാപികയായിരുന്നു അമ്മ. സ്കൂളിൽ നിന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെ താമസ സ്ഥലത്തെത്തിയ കുട്ടി ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Post Your Comments