Latest NewsNewsSports

വീണ്ടും വിവാദക്കുരുക്കില്‍പ്പെട്ട് ഷമി; കൂടുതൽ തെളിവുകള്‍ പുറത്തുവിട്ട് ഭാര്യ

ഡൽഹി : വീണ്ടും വിവാദക്കുരുക്കില്‍പ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ് ഷമി. കൂടുതൽ തെളിവുകള്‍ പുറത്തുവിട്ട് ഭാര്യ. ഒത്തുകളി, ഗാര്‍ഹിക പീഡന വിവാദങ്ങള്‍ക്ക് ശേഷം, പുതിയ ആരോപണങ്ങളുമായി ഭാര്യ ഹസിന്‍ ജഹാന്‍ രംഗത്ത്. പുതിയ ആരോപണങ്ങളോട് ബിസിസിഐ പ്രതികരിച്ചിട്ടില്ല. ഇന്ത്യന്‍ ടീമില്‍ കയറിപ്പറ്റാനായി പ്രായത്തില്‍ കൃത്യമം കാണിച്ചെന്നാണ് പുതിയ ആരോപണം. ഇതിനു വേണ്ടി ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി.

യഥാര്‍ത്ഥത്തില്‍,ഷമിയ്ക്ക് 36 വയസ്സുണ്ട്. എന്നാല്‍ റിക്കോര്‍ഡില്‍ ഇത് 28 ആണെന്നുമാണ് ഷമിയുടെ ഭാര്യയുടെ വെളിപ്പെടുത്തല്‍. ഹസിന്‍ പുറത്തുവിട്ട ഡ്രൈവിംഗ് ലൈസന്‍സിലെ വിവരങ്ങള്‍ പ്രകാരം ഷമി ജനിച്ചത് 1982ലാണ്. എന്നാല്‍ മറ്റു രേഖകളില്‍ ഇത് 1990ല്‍ ആണ്.‍വിഷയത്തില്‍ ഷമിയോ, ബിസിസിഐയോ പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button