പുനെ•ഹോട്ടല്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ പൂനെ പോലീസിന്റെ സാമൂഹ്യ സുരക്ഷാ സെല്‍ അറസ്റ്റ് ചെയ്തു. രണ്ട് യുവതികളെ പോലീസ് രക്ഷപ്പെടുത്തുകയും ചെയ്തു. ജംഗ്ലി മഹാരാജ് റോഡിലെ ഹോട്ടലില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഇവിടെ നിന്നും നാല് മൊബൈല്‍ ഫോണുകളും 12,000 രൂപയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
നഗരത്തിലെ വിവിധ ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്ന് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം വലയിലായത്.
പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ വാട്സ്ആപ്പിലൂടെയും മറ്റും ഇടപാടുകാര്‍ക്ക് അയച്ചു കൊടുത്ത ശേഷമാണ് കരാര്‍ ഉറപ്പിച്ചിരുന്നത്. രാജസ്ഥാന്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് രക്ഷപ്പെടുത്തിയ യുവതികള്‍. ഹോട്ടലില്‍ നിന്ന് മറ്റൊരാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മൂന്ന് ഏജന്റുമാര്‍ക്കും ഹോട്ടല്‍ മാനേജര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. യുവതികളെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി.
Post Your Comments