ന്യൂഡൽഹി: മറ്റൊരു ബാങ്കിലും വായ്പാ തട്ടിപ്പ്. യൂകോ ബാങ്കിൽനിന്ന് 738 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ബാങ്ക് മുൻ ചെയർമാൻ അരുണ്‍ കൗൾ, ഇറ എൻജിനീയറിംഗ് ഉദ്യോഗസ്ഥർ, രണ്ട് ചാർട്ടേട് അക്കൗണ്ടന്റുമാർ എന്നിവർക്കെതിരേ സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അരുണ്‍ കൗൾ യൂകോ ബാങ്കിന്റെ ചെയർമാൻ ആയിരുന്ന കാലത്താണ് തട്ടിപ്പ് നടന്നതെന്നാണ് പരാതി. കേസുമായി ബന്ധമുള്ള എല്ലാവരെയും സിബിഐ സംഘം ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. അതേസമയം മുംബൈ ഡൽഹി ബാങ്ക് ശാഖകളിൽ സിബിഐ റെയ്ഡ് നടത്തിയതായും വിവരമുണ്ട്.
Also read ;യു.എസ് നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടിനല്കാന് ഒരുങ്ങി റഷ്യ; ലോകരാജ്യങ്ങള്‍ ഇരുചേരികളില്‍
Post Your Comments