രാജേഷിനെ കൊലപ്പെടുത്തിയ മുഹമ്മദ് സാലിഹുമായി സത്താറിനും തനിക്കും ബന്ധമുണ്ടെന്ന് യുവതിയുടെ വെളിപ്പെടുത്തൽ. രാജേഷ് കൊല്ലപ്പെടുന്പോൾ നിലവിളി ഫോണിലൂടെ കേട്ടിരുന്നു. രാജേഷിന് അപകടം സംഭവിച്ച വിവരം ആദ്യം അറിയിച്ചത് രാജേഷിന്റെ അച്ഛനെയെന്നും യുവതി ഒരു മാധ്യമത്തോട് വെളിപ്പെടുത്തി. കൊലപാതകത്തിൽ ഖത്തറിലെ മറ്റൊരു ബിസിനസുകാരനു കൂടി പങ്കുണ്ടോ എന്നു കൂടി കേരളാ പോലീസ് അന്വേഷിക്കട്ടെ എന്നും യുവതി പറഞ്ഞു. കൊലപാതകത്തില്‍ സത്താറിന്റെ ഖത്തറിലെ ശത്രുവിനെ സംശയമുണ്ട്. രാജേഷിനൊപ്പം ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നു.
രാജേഷിന് പലപ്പോഴും പണം നല്‍കി സഹായിക്കാറുണ്ടായിരുന്നു. 10,000 പൂര മുതല്‍ 20,000 രൂപ വരെ നല്‍കാറുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ രാജേഷിന്റെ വീട്ടുകാര്‍ക്കും അറിയാമായിരുന്നെന്നും യുവതി വെളിപ്പെടുത്തി. സത്താര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് രാജേഷിന്റെ ഖത്തറിലെ ജോലി നഷ്ടമായത്. ഇതേത്തുടര്‍ന്നാണ് രാജേഷിനെ സഹായിച്ചിരുന്നത്. താനും രാജേഷുമായും മുന്‍ഭര്‍ത്താവ് സത്താറിന് നല്ല ബന്ധമായിരുന്നില്ല. രാജേഷിനെ കൊലപ്പെടുത്തിയാല്‍ ആദ്യമേ സംശയിക്കുക തന്നെയായിരിക്കും എന്ന് സത്താറിന് ബോധ്യമുണ്ട്.
അതുകൊണ്ട് കൊല നടത്തിയത് സത്താറാണെന്ന് കരുതുന്നില്ല. സത്താറിന്റെ ശത്രു ഈ സാഹചര്യം മുതലെടുത്തതായാണ് കരുതുന്നതെന്നും യുവതി പറഞ്ഞു. ആലപ്പുഴ സ്വദേശിനിയായ യുവതി മതം മാറിയാണ് സത്താറിനെ വിവാഹം കഴിക്കുന്നത്. ഖത്തറില്‍ സ്‌കൂളില്‍ നൃത്താധ്യാപകയായി ജോലി നോക്കവെയാണ്, അതേ സ്‌കൂളിലെ ഡ്രൈവറായിരുന്ന സത്താറുമായി പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. ഇവരുടെ ദാമ്പത്യത്തില്‍ രണ്ട് പെണ്‍മക്കളുണ്ട്. അതിനിടെ യുവതി രാജേഷുമായി പരിചയപ്പെടുന്നതാണ് ദാമ്പത്യത്തില്‍ വിള്ളലുണ്ടാക്കിയത്.
ഇതേചൊല്ലി കലഹം പതിവായി. എന്നാല്‍ രാജേഷുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ യുവതി വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് സത്താറും യുവതിയും വേര്‍പിരിയുകയായിരുന്നു. രാജേഷിന്റെ കൊലപാതകത്തില്‍ പൊലീസ് സത്താറിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തില്‍ പ്രതികള്‍ക്ക് സഹായം നല്‍കിയ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
Post Your Comments