Latest NewsKeralaNews

കാക്കിക്കുള്ളിലെ കമ്മ്യൂണിസ്റ്റുകാരൻ ; കേരളാ പോലീസില്‍ 315 സിപിഎം ബ്രാഞ്ചുകള്‍

കോഴിക്കോട്: സംസ്ഥാനത്തെ സിവില്‍ പോലീസ് ഓഫീസര്‍ മുതല്‍ ഡിവൈഎസ്പിവരെ സിപിഎം ബ്രാഞ്ചിലെ അംഗങ്ങളെന്ന് റിപ്പോര്‍ട്ട്. പോലീസ് സേനയില്‍ സിപിഎമ്മിന് 315 ബ്രാഞ്ചുകളാണ് നിലവിൽ ഉള്ളത്. ബ്രാഞ്ച് അംഗങ്ങളായുള്ളത് 12,600 ഓളം പോലീസ് ഉദ്യോഗസ്ഥരും. ലെവി ഇനത്തില്‍ വര്‍ഷാവര്‍ഷം ഇവർ പാര്‍ട്ടിക്ക് നല്‍കുന്നത് രേഖകളില്ലാതെ ആറ് കോടി 68 ലക്ഷം രൂപ.

കമ്മറ്റികള്‍ കൂടുന്നത് സിപിഎം പാര്‍ട്ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച്‌. പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടും ഒപ്പം റൂറല്‍ ഡിവൈഎസ്പിമാരുടെ പരിധിയിലും. സിറ്റിയില്‍ അസിസ്റ്റന്റ് കമ്മീഷണറുടെ അധികാരപരിധി കണക്കാക്കിയും. എആര്‍, എസ്‌എപി ക്യാമ്പുകളിലും ആളുകളുടെ എണ്ണംഅനുസരിച്ച്‌ മൂന്നോളം ബ്രാഞ്ചുകള്‍ വീതം പ്രവര്‍ത്തിക്കുന്നു. ഓരോ ബ്രാഞ്ചിലും 20 അംഗങ്ങള്‍ കൂടാതെ 10 വീതം കാന്‍ഡിഡേറ്റ് അംഗങ്ങളും ഗ്രൂപ്പ് അംഗങ്ങളും ഉണ്ട്.

ഇതുകൊണ്ടൊന്നും പ്രശ്നങ്ങൾ തീരുന്നില്ല സിവില്‍ പോലീസ് ഓഫീസറായുള്ള ഒരാള്‍ക്ക് പിഎസ്‌സിയുടെ എസ്‌ഐ ടെസ്റ്റ് എഴുതി ജയിക്കണമെങ്കിലും പോലീസ് ബ്രാഞ്ച് കനിയണം. ബ്രാഞ്ചും ലോക്കല്‍കമ്മറ്റിയും നല്‍കുന്ന ലിസ്റ്റ് പരിശോധിച്ച്‌ ഉറപ്പ് വരുത്തുന്നവര്‍ മാത്രമാകും അഭിമുഖത്തില്‍ പാസാകുക. പിഎസ് സി അംഗങ്ങളിൽ പോലും സിപിഎമ്മിന്റെ ആളുകൾ.

കൂടാതെ ഡ്യൂട്ടി അറേഞ്ച്‌മെന്റ് മുതല്‍ പ്രമോഷനും അച്ചടക്ക നടപടികളും വരെ തീരുമാനിക്കുന്നത് പോലീസിലെ ബ്രാഞ്ച് കമ്മറ്റികളാണ്. ലോക്കൽ കമ്മറ്റിയുടെ കത്തുമായി എകെജി സെന്ററിൽ എത്തിയാൽ അവിടെനിന്നും ദീർഘമായ പരിശോധനയ്ക്ക് ശേഷം മാത്രമേ മുഖ്യമന്ത്രിയുടെ ഓഫിൽ എത്തുകയുള്ളൂ.

Read also:തലസ്ഥാനത്ത് റേഡിയോ ജോക്കിയെ വെട്ടിക്കൊന്ന സംഭവം, അന്വേഷണം കേരളത്തിന് പുറത്തേക്കും

തെരെഞ്ഞെടുപ്പുകളില്‍ പോസ്റ്റല്‍ വോട്ട് ചെയ്യുന്നത് പോലും ബ്രാഞ്ച് കമ്മറ്റിയുടെ നിരീക്ഷണത്തിലാണ്. പോസ്റ്റല്‍ ബാലറ്റ് വാങ്ങിക്കുന്നതും അറ്റസ്റ്റ് ചെയ്ത് വോട്ട് രേഖപ്പെടുത്തുന്നതുമെല്ലാം ബ്രാഞ്ച് തന്നെ. സ്‌പെഷ്യല്‍ ബ്രാഞ്ച് മുതലുള്ള രഹസ്യാന്വേഷണ ഏജന്‍സികള്‍ വരെ നിയന്ത്രിക്കുന്നത് പോലീസ് ലോക്കല്‍കമ്മറ്റിയാണ്. പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വവുമായി ബന്ധപ്പെടുന്നതും പോലീസ് സേനയിലെ ബ്രാഞ്ച് അംഗങ്ങള്‍തന്നെയെന്ന്‍ പ്രമുഖ മാധ്യമമായ ജന്മഭൂമി റിപ്പോർട്ട് ചെയ്തു.

പോലീസ് സേനയില്‍ മത സംഘടനകള്‍ നുഴഞ്ഞുകയറുന്നതിനാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു . എന്നാൽ , മലപ്പുറം എംഎസ്പി ക്യാമ്പിലെ ‘പച്ചവെളിച്ചം’ വാട്‌സ് ആപ് ഗ്രൂപ്പ് ഇപ്പോഴും സജീവമാണ്. മുസ്ലീം സംഘടനകളുമായി ബന്ധമുള്ള പോലീസുകാരുടെ വാട്‌സ് ആപ് ഗ്രൂപ്പിനെതിരെ നടപടി വേണ്ടെന്ന തീരുമാനത്തിലാണ് പോലീസ് സേന.

shortlink

Related Articles

Post Your Comments

Related Articles


Back to top button