ന്യൂഡല്‍ഹി: ഐഎസ് ഭീകരര്‍ കൊലപ്പെടുത്തിയ 39 ഇന്ത്യക്കാരുടെ മൃതദേഹാവശിഷ്‌ടങ്ങള്‍ നാട്ടിലെത്തിക്കാനായി വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ് ഇറാഖിലേക്ക്. 2014ല്‍ ഇറാഖിലെ മൊസൂളില്‍ കാണാതായ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് മാര്‍ച്ച് 20ന് രാജ്യസഭയെ അറിയിച്ചിരുന്നു. ഇവരെ ഐസിസ് ഭീകരസംഘടന കൊലപ്പെടുത്തിയെന്നാണ് സ്ഥിരീകരിച്ചത്. നടപടികള്‍ പുരോഗമിക്കുകയാണെന്നും കൂട്ടക്കുഴിമാടത്തില്‍ കണ്ടെത്തിയ മൃതദേഹാവശിഷ്‌ടങ്ങള്‍ നാട്ടിലെത്തിക്കാന്‍ പത്ത് ദിവസമെങ്കിലും എടുക്കുമെന്ന് വി.കെ. സിംഗ് നേരത്തെ പറഞ്ഞിരുന്നു.
ഞായറാഴ്‌ചയാണ് വി.കെ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം ഇറാഖിലേക്ക് തിരിക്കുന്നത്. ഒരാഴ്‌ചക്കുള്ളില്‍ മൃതദേഹാവശിഷ്‌ടങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. മൊസൂളില്‍ ഒരു പ്രൊജക്ടില്‍ ജോലി ചെയ്യുമ്പോഴാണ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയിരുന്നത്. മൊസൂളില്‍ നിന്നും എെസിസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത് 40 ഇന്ത്യക്കാരെയാണ്. അവരില്‍ 22 പേരും പഞ്ചാബിലെ അമൃത്സറില്‍ നിന്നുള്ളവരായിരുന്നു. ഇവരില്‍ 32 കാരനായ ഹര്‍ജിത് മാസിഹ് എന്നയാള്‍ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്.
Post Your Comments