മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ടീമിനെ ഒന്നാകെ നാണക്കേടിലേക്ക് തള്ളി വിട്ടിരിക്കുകയാണ് പന്തു ചുരണ്ടല്‍. സ്റ്റീവ് സ്മിത്തിനെ നായക സ്ഥാനത്തു നിന്ന് നീക്കണമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തന്നെ ആവശ്യപ്പെട്ടു കഴിഞ്ഞു. സ്മിത്തിനോട് തനിക്ക് സഹതാപം മാത്രമേ ഉള്ളുവെന്നാണ് ഒാസ്‌ട്രേലിയയുടെ മുന്‍ നായകന്‍ മൈക്കിള്‍ ക്ലാര്‍ക്ക് ഇക്കാര്യത്തില്‍ പറഞ്ഞത്. മൈക്കല്‍ ക്ലാര്‍ക്കിന് ശേഷമാണ് സ്മിത്ത് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തെത്തിയത്.
also read: പന്തിലെ കൃത്രിമം, സ്മിത്തിന് കുടുക്ക് മുറുകുന്നു, തൊപ്പി തെറിച്ചേക്കും
വീണ്ടും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിച്ചാല്‍ തിരിച്ചു വരുമോയെന്ന ചോദ്യത്തിന്, ടീം അധികൃതര്‍ സമീപിച്ചാല്‍ താന്‍ അതേക്കുറിച്ച് ചിന്തിക്കുമെന്നും ക്ലാര്‍ക്ക് പറഞ്ഞു. ‘സ്മിത്ത് വളരെ വലിയ തെറ്റാണ് ചെയ്തത്. അദ്ദേഹത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ സഹതാപം തോന്നുന്നു,’ ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു. 36കാരനായ ക്ലാര്‍ക്ക് 2015ലാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.
Post Your Comments