CricketLatest NewsNewsSports

നാണക്കേടിന്റെ കൊടുമുടിയില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം

കേപ്ടൗണ്‍: നാണക്കേടിന്റെയും വിവാദങ്ങളുടെയും കൊടുമുടിയിലാണ് ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ സ്ഥാനം. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തില്‍ പന്തില്‍ കൃത്രിമം കാട്ടിയെന്നാണ് ഓസ്‌ട്രേലിയന്‍ ടീമിനെതിരെ ഉയരുന്ന വിമര്‍ശനം. ഓസീസിന്റെ കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് സാന്‍ പേപ്പര്‍ ഉപയോഗിച്ച് പന്ത് ചുരണ്ടുന്ന വീഡിയോയാണ് പുറത്തെത്തിയത്. തന്റെ നിര്‍ദേശ പ്രകാരമാണിതെന്ന് ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

നേരത്തെ നിശ്ചയിച്ചിരുന്നത് പ്രകാരമാണ് കാമറൂണ്‍ ബന്‍ക്രോഫ്റ്റ് പന്ത് ചുരണ്ടിയതെന്ന് ഇന്നലത്തെ മത്സര ശേഷം സ്റ്റീവ് സ്മിത്ത് പറഞ്ഞു. ടീമിലെ നേതൃനിരയിലെ താരങ്ങള്‍ക്ക് ഇത് അറിയാമായിരുന്നെന്നും സ്റ്റീവ് കൂട്ടിച്ചേര്‍ത്തു സമ്മതിച്ചു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി സ്മിത്ത് പറഞ്ഞു. എന്നാല്‍ ഈ വിഷയത്തിന്റെ പേരില്‍ താന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഉച്ചയൂണിന്റെ സമയത്താണ് ഇത്തരം ഒരു തന്ത്രം ആവിഷ്‌കരിച്ചത്. എന്നാല്‍ നടന്ന സംഭവത്തില്‍ ഒട്ടും അഭിമാനം തോന്നുന്നില്ല. കളിയുടെ ധാര്‍മ്മികതയ്ക്കും ആവേശത്തിനും ഒപ്പം നില്‍ക്കുന്നതല്ല ഈ പ്രവര്‍ത്തി സ്മിത്ത് പറഞ്ഞു. ഞങ്ങള്‍ക്ക് മേധാവിത്വം നല്‍കുന്ന പ്രവര്‍ത്തിയായിരിക്കും ഇതെന്നാണ് കരുതിയത്. എന്നാല്‍ അത് നടന്നില്ല. എന്റെ നേതൃത്വത്തില്‍ ഇത് ഒരിക്കലും ആവര്‍ത്തിക്കില്ല. ഈ സംഭവത്തെക്കുറിച്ച് കോച്ചിന് പോലും അറിയില്ലായിരുന്നു. ഞങ്ങള്‍ ഇതിന്റെ പേരില്‍ പിടിക്കപ്പെട്ടില്ലായിരുന്നെങ്കിലും എനിക്ക് ഈ കാര്യത്തില്‍ കുറ്റബോധം തോന്നുമായിരുന്നു എന്നും സ്മിത്ത് പറയുന്നു. ഒരിക്കലും കളി കൈവിടരുതെന്നാണ് ഞാന്‍ ചിന്തിച്ചത്. ഒട്ടും അഭിമാനിക്കാന്‍ അല്ല പഠിക്കാനുള്ള പാഠമാണിത്. ഈ കാര്യം ഇപ്പോള്‍ പറയുമ്പോഴും എനിക്ക് നാണക്കേട് തോന്നുന്നു സ്മിത്ത് പറയുന്നു.

എങ്ങനെയാണ് തങ്ങള്‍ ബോളില്‍ കൃത്രിമം കാണിച്ചത് എന്ന് കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് പിന്നീട് മാധ്യമങ്ങളോട് വിശദീകരിച്ചു. സംഭവത്തില്‍ മാച്ച് റഫറി വിശദപരിശോധന നടത്തും. കുറ്റം തെളിഞ്ഞാല്‍ ബാന്‍ക്രാഫ്റ്റിന് ഒരു മത്സരത്തില്‍ വിലക്ക് നേരിടേണ്ടിവരും.

മത്സരത്തിനിടയ്ക്ക് ഓസീസ് യുവതാരത്തെ അമ്പയര്‍മാര്‍ വിളിച്ചുവരുത്തിയിരുന്നു. ടെസ്റ്റിന്റെ മൂന്നാംദിനം അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സ് എന്ന നിലയിലാണ്. ആതിഥേയര്‍ക്ക് നിലവില്‍ 294 റണ്‍സ് ലീഡുപണ്ട്. ഓസീസ് ഒന്നാം ഇന്നിം്‌സില്‍ 255നു പുറത്തായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button