Latest NewsNewsTechnology

ജനപ്രീതിയാര്‍ജിച്ച ഫേസ്ബുക്കിന് മറ്റൊരു എതിരാളി : പുതിയ ആപ്പില്‍ അംഗങ്ങളാകാന്‍ തിക്കും തിരക്കും

ന്യൂയോര്‍ക്ക് : ജനപ്രിയ സമൂഹമാധ്യമമായ ഫേസ്ബുക്കിനോട് മത്സരിയ്ക്കാന്‍ മറ്റൊരു എതിരാളി എത്തുന്നു. ആ എതിരാളിയാണ് വെറൊ. വര്‍ഷങ്ങളായി ഉണ്ടായിരുന്ന ഒരു ആപ്പായിരുന്നു ഇത്. എന്നാല്‍ ഇപ്പോള്‍ ഫെയ്‌സ്ബുക്കിന് ഒരു എതിരാളിയായാണ് വെറൊ ആപ്പിന്റെ വരവ്. വെറൊയെ ‘പുതിയ ഇന്‍സ്റ്റഗ്രാം’ എന്നാണ് ചിലരൊക്കെ വിശേഷിപ്പിക്കുന്നതും. എന്നാല്‍ സുഗമമായി പ്രവര്‍ത്തിക്കുക പോലും ചെയ്യാത്ത ഒരു ആപ്പാണ് അവര്‍ ഇറക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ ഉപയോക്താക്കളും കലാകാരന്മാരും വെറൊ എന്ന വെബ്‌സൈറ്റില്‍ അംഗങ്ങളാകാന്‍ ഇത്ര തിക്കും തിരക്കും കൂട്ടുന്നതിനുള്ള കാരണങ്ങള്‍ ഇതൊക്കെയാണ്.

‘തങ്ങളുടെ സര്‍വീസുകള്‍ വരിസംഖ്യാ അടിസ്ഥാനത്തിലാക്കുകയാണ്. എന്നാല്‍, ആദ്യമെത്തുന്ന 10 ലക്ഷം പേര്‍ക്ക് വെറോ ഫ്രീ ആയി ഉപയോഗിക്കാം’ എന്നായിരുന്നു ഇവരുടെ ആദ്യ പരസ്യം. പിന്നീട് ‘ജീവിത കാലം മുഴുവന്‍ ഫ്രീ’ എന്ന ഓഫര്‍, ആളുകളുടെ അഭ്യര്‍ഥന പ്രകാരം തങ്ങള്‍ ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചുവെന്ന പ്രസ്താവന വെറൊയില്‍ ആളുകള്‍ക്ക് താത്പര്യം ജനിപ്പിച്ചു. മറ്റൊരു മുഖ്യാകര്‍ഷണം തങ്ങളുടെ സര്‍വീസ് പരസ്യക്കാര്‍ക്കു തുറന്നു കൊടുക്കില്ലെന്ന കമ്പനിയുടെ അറിയിപ്പാണ്.

ആളുകള്‍ ഇടിച്ചു കയറിത്തുടങ്ങിയതോടെ വെറൊയുടെ ആപ്പ് പണിമുടക്കുകയും ചെയ്തു. പലര്‍ക്കും സൈന്‍അപ് ചെയ്യാന്‍ പോലും സാധിക്കാതെയായി. പലര്‍ക്കും ഒരു പോസ്റ്റ് പോലും നടത്താന്‍ കഴിയുന്നില്ലെന്നും വാര്‍ത്തകള്‍ വന്നതോടെ സംഗതി സത്യമാണെന്നും തങ്ങളുടെ ആപ്പിനും സെര്‍വറുകള്‍ക്കും ഇത്രയധികം ആളുകളെ താങ്ങാന്‍ സാധിക്കുന്നില്ലെന്നും എത്രയും പെട്ടെന്ന് വേണ്ടതു ചെയ്യുമെന്നുമായിരുന്നു അവരുടെ പ്രതികരണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button