Latest NewsNewsSports

നെയ്മര്‍ ചതിയനോ? മുന്‍ ബാഴ്സ പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ

നെയ്മറിനെ കുറിച്ച ഈയിടയായി കുറച്ച് അഭ്യൂഹങ്ങള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. നെയ്മര്‍ റയല്‍ മാഡ്രിഡിലേക്കു ചേക്കേറുമെന്നായിരുന്നു ഈ സീസണില്‍ നിറഞ്ഞു നിന്ന അഭ്യൂഹം. ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രചരിക്കാനും കാരണമുണ്ട്. റയല്‍ പ്രസിഡന്റ് പെരസ് നെയ്മറെ ബാലണ്‍ ഡി ഓര്‍ വേദിയില്‍ വെച്ച് പരസ്യമായി സ്വാഗതം ചെയ്തിരുന്നു.

Also Read : നെയ്മര്‍ ഞങ്ങളുടെ താരമാണ്; റയല്‍ പ്രസിഡന്റിനെതിരെ രൂക്ഷമായി പ്രതികരിച്ച് പിഎസ്ജി കോച്ച്

എന്നാല്‍ നെയ്മര്‍ റയലില്‍ എത്തിയാലും താരം ഒരു ഭീരുവോ ചതിയനോ ആകില്ലെന്ന് ബാഴ്സയുടെ മുന്‍ പ്രസിഡന്റ് ഗാസ്പേര്‍ട്. ബാഴ്സ താരമായിരുന്ന ലൂയിസ് ഫിഗോ ഫുട്ബോള്‍ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച് 2000 ത്തില്‍ ബാഴ്സലോണയില്‍ നിന്നും റയല്‍ മാഡ്രിഡിലേക്ക് മാറിയിരുന്നു. അതുമായി താരതമ്യം ചെയ്താണ് നെയ്മറുടെ റയല്‍ മാഡ്രിഡിലേക്കുള്ള ട്രാന്‍സ്ഫര്‍ ബാഴ്സ ആരാധകര്‍ക്ക് പ്രശ്നങ്ങളുണ്ടാക്കില്ലെന്ന് ഗാസ്പേര്‍ട് വ്യക്തമാക്കിയത്.

‘നെയ്മര്‍ റയലിലേക്കു ചേക്കേറുമെന്ന വാര്‍ത്തകള്‍ ഫിഗോയുമായി താരതമ്യം ചെയ്യാന്‍ പറ്റുന്ന ഒന്നല്ല. ബാലണ്‍ ഡി ഓര്‍ നേട്ടത്തിന്റെ അടുത്തെത്തിയ ഫിഗോ ബാഴ്സയെ ചതിച്ചാണ് റയലിലേക്ക് ചേക്കേറിയത്. ബാഴ്സയുമായുളള കരാര്‍ പുതുക്കാന്‍ പോലും ഫിഗോ തയ്യാറായില്ല. ബാഴ്സയെ തകര്‍ത്ത ഭീരുവാണ് ഫിഗോ. പക്ഷേ നെയ്മര്‍ ടീം വിട്ടത് പണത്തിനു വേണ്ടിയാണ്. സ്പാനിഷ് മാധ്യമമായ മാര്‍ക്കയോട് ഗാസ്പേര്‍ട് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button