സൂപ്പര്‍താരം നെയ്മറെ കുറിച്ചുള്ള റയല്‍ പ്രസിഡന്റ് പെരസിന്റെ പരാമര്‍ശങ്ങള്‍ക്ക് ചുട്ട മറുപടിയുമായി പിഎസ്ജി കോച്ച് ഉനായ് എംറി. റയല്‍ മഡ്രിഡില്‍ വന്നാല്‍ നെയ്മര്‍ക്ക് എളുപ്പത്തില്‍ ബലോണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കാമെന്ന റയല്‍ പ്രസിഡന്റിന്റെ പ്രസ്താവനമാണ് ഉനായ് എംറിയെ പ്രകോപിപ്പിച്ചത്. ബലോണ്‍ ഡി ഓര്‍ പുരസ്‌കാരം വേദിയില്‍ വെച്ചായിരുന്നു റയല്‍ പ്രസിഡന്റിന്റെ പ്രസ്താവന.
എന്നാല്‍ ഇതിനെതിരെ രൂക്ഷമായാണ് എംറി പ്രതികരിച്ചത്. നെയ്മര്‍ പിഎസ്ജിയുടെ കളിക്കാരനാണെന്നും റയലിന്റെയല്ലെന്നും പിഎസ്ജിയില്‍ നിന്നാലും നെയ്മര്‍ക്ക് ബലോണ്‍ ഡി ഓര്‍ ലഭിക്കുമെന്നും എംറി പറഞ്ഞു. പിഎസ്ജി ഈ വര്‍ഷം സാധ്യമാവുന്ന എല്ലാ കിരീടങ്ങളും നേടുക തന്നെ ചെയ്യുമെന്നും എംറി പറഞ്ഞു.
ടീമില്‍ കളിക്കാര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന വാര്‍ത്ത നിഷേധിച്ച എംറി പിഎസ്ജി ടീം ഒറ്റക്കെട്ടാണെന്നും പറഞ്ഞു. മോശം കളിയായതു കൊണ്ടല്ല പിഎസ്ജി ലീഗിലും ചാമ്പ്യന്‍സ് ലീഗിലും ഒന്നാം സ്ഥാനത്തു വന്നതെന്നും വരുന്ന മത്സരങ്ങളില്‍ ടീം ശക്തരായി തന്നെ തിരിച്ചു വരുമെന്നും എംറി വെളിപ്പെടുത്തി.
നെയ്മര്‍ റയലിലേക്കു പോകുമെന്ന വാര്‍ത്തകള്‍ വന്നു തുടങ്ങിയിട്ട് കുറച്ചു നാളുകളായിരുന്നു. പെരസുമായി റയല്‍ പ്രസിഡന്റ് ചര്‍ച്ചകള്‍ നടത്തിയെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ റയല്‍ ക്യാപ്റ്റന്‍ റാമോസും ബ്രസീലിയന്‍ താരം കസമീറോയും നെയ്മറെ സ്വാഗതം ചെയ്തത് രംഗത്തെത്തിയിരുന്നു. ഈ സമയത്താണ് പെരസ് ഈ പ്രസ്താവന നടത്തിയത്.
Post Your Comments