Latest NewsNewsIndia

തിരഞ്ഞെടുപ്പ് സൂത്രധാരൻ പ്രശാന്ത് കിഷോർ വീണ്ടും ബിജെപിയിലേക്ക്

ന്യൂഡല്‍ഹി: 2019ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് വേണ്ടി തന്ത്രങ്ങള്‍ മെനയാന്‍ എത്തുന്നത് തിരഞ്ഞെടുപ്പ് സൂത്രധാരന്‍ പ്രശാന്ത് കിഷോറാണെന്ന് സൂചന. 2012ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലും 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് വേണ്ടി പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്‌തത്‌ പ്രശാന്ത് കിഷോർ ആയിരുന്നു. പിന്നീട് അദ്ദേഹം പാർട്ടിയിൽ നിന്ന് അകലുകയും ചെയ്‌തു.

Read Also: തിരൂരില്‍ ബി.ജെ.പി-എസ്​.ഡി.പി.​ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

എന്നാല്‍ തിരിച്ചെത്താനുള്ള പ്രധാനമന്ത്രിയുടെ ആവശ്യം പ്രശാന്ത് കിഷോർ അംഗീകരിച്ചതായാണ് സൂചന. ആറ് മാസമായി ഇരുവരും പരസ്പരം ആശയ വിനിമയം നടത്തുന്നുണ്ടെന്നും 2019ലെ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട പ്രചാരണ പരിപാടികളെക്കുറിച്ച്‌ ഇരുവരും ചര്‍ച്ച ചെയ്തതായുമാണ് ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button