തിരുവനന്തപുരം: ഷുഹൈബിന്റെ കൊലപാതകത്തില്‍ നിയമനടപടികള്‍ വൈകുന്നുവെന്നാരോപിച്ച് സെക്രട്ടേറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലീന, ബിജു ആന്റണി, സജിത് എന്നിവരാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കുള്ള നോര്‍ത്ത് ബ്ലോക്കിനു മുന്നില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് കടന്നുകയറാന്‍ ശ്രമിച്ചത്.
മൂന്നുപേര്‍ മാത്രം എത്തിയതിനാല്‍ പൊലീസ് ഇവരെ ശ്രദ്ധിച്ചിരുന്നില്ല. നോര്‍ത്ത് ബ്ലോക്കിനു മുന്നില്‍ എത്തിയ ശേഷം ഇവര്‍ കൈയ്യില്‍ ഒളിപ്പിച്ചിരുന്ന കൊടി എടുക്കുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. കൂടുതല്‍ പൊലീസും വനിതാ പൊലീസും എത്തി ഇവരെ ഉടന്‍ അറസ്റ്റ് ചെയ്ത് നീക്കി.
Post Your Comments