ന്യൂഡല്‍ഹി: പി.എന്‍.ബി ബാങ്കിലെ അക്കൗണ്ട് ഉടമകളുടെ വ്യക്തഗത വിവരങ്ങള്‍ ചോര്‍ന്നതായി സംശയം. ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത് ഏഷ്യ ടൈംസാണ്. ചോര്‍ന്നത് ബാങ്കിന്റെ 10,000 ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉടമകളുടെ വിവരങ്ങളാണ്.
ചോര്‍ന്ന വിവരങ്ങളില്‍ കാര്‍ഡ് ഉടമകളുടെ പേര്, കാര്‍ഡിന്റെ കാലാവധി തീരുന്ന തീയതി, വ്യക്തിഗത ഫോണ്‍ നമ്പറുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതായി വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരത്തില്‍ സി.വി.വി നമ്പറോട് കൂടിയ വിവരങ്ങളും അല്ലാത്തതുമാണ് ചോര്‍ന്നിരിക്കുന്നത്. മാത്രമല്ല ചില വെബ്സൈറ്റുകള്‍ അക്കൗണ്ട് ഉടമകളുടെ വിവരങ്ങള്‍ വില്‍പനക്ക് വെച്ചുവെന്നും ആരോപണമുണ്ട്.
read also: നീരവ് മോഡി രാജ്യത്ത് കാലുകുത്തിയാല്‍ ചെരുപ്പൂരി അടിക്കും; ജീവനക്കാരന്റെ ഭാര്യ
പഞ്ചാബ് നാഷണല്‍ ബാങ്കിലെ വന്‍ വിവരചോര്‍ച്ച പുറത്തുകൊണ്ട് വന്നത് സൈബര്‍ സൂരക്ഷ രംഗത്തെ പ്രവര്‍ത്തിക്കുന്ന ക്ലൗഡ്സെക് എന്ന സ്ഥാപനമാണ്. പി.എന്‍.ബിയിലെ അക്കൗണ്ട് ഉടമകളുടെ വിവരങ്ങളുള്ളത് സാധാരണ സെര്‍ച്ച് എന്‍ജിനുകള്‍ ഉപയോഗിച്ച് എത്താന്‍ സാധിക്കാത്ത ഡാര്‍ക്ക് വെബിലാണെന്നാണ് സുരക്ഷസ്ഥാപനങ്ങള്‍ പറയുന്നത്. അതേ സമയം, സംഭവത്തെ സംബന്ധിച്ച് സര്‍ക്കാര്‍ എജന്‍സികളുമായി ബന്ധപ്പെട്ട് അന്വേഷണങ്ങള്‍ ശക്തമാക്കുമെന്ന് പി.എന്‍.ബി അറിയിച്ചു.
Post Your Comments