തൃശൂർ: കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ വധിച്ച സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ നടത്തിയ പ്രസ്താവനയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത അതൃപ്തി രേഖപ്പെടുത്തി. സംസ്ഥാന സമ്മേളനം നടക്കുന്ന വേദിയിൽ വച്ച് ജയരാജനെ നേരിട്ട് വിളിച്ചായിരുന്നു മുഖ്യമന്ത്രിയുടെ രോഷപ്രകടനം. കൊലപാതകം സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും ഇത് സംബന്ധിച്ച് വിവാദ പ്രസ്താവനകൾ പാടില്ലെന്ന് പറഞ്ഞ പിണറായി പൊലീസിന്റെ ജോലി അവർ ചെയ്തോളുമെന്ന താക്കീതും ജയരാജന് നൽകി.
സിപിഐഎം വെല്ലുവിളികള്‍ നേരിടുന്ന നാളുകളാണ് ഇതെന്ന് ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും യെച്ചൂരി സിപിഐഎം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ഭരണകൂടത്തിന്റെ അടിസ്ഥാന സ്വഭാവം മാറ്റാന്‍ ബിജെപി ശ്രമിക്കുന്നുവെന്നും യെച്ചൂരി പറഞ്ഞു. ഇരുപത്തിരണ്ടാം സമ്മേളനത്തിനാണ് തൃശൂരില്‍ തുടക്കമായത്. റീജണല്‍ തീയറ്ററില്‍ രാവിലെ പത്ത് മണിക്ക് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദനാണ് പതാക ഉയര്‍ത്തിയത്.
Post Your Comments