ബീജിംഗ്: പാകിസ്ഥാന്റെ സഹായത്തോടെ ചൈന ബലൂചിസ്ഥാനില്‍ നിര്‍മിക്കുന്ന ഗ്വാദര്‍ തുറമുഖത്തിന് ഭീഷണിയായി വന്‍ ഭൂകമ്പം ഉണ്ടാകുമെന്ന് സൂചന. പാകിസ്ഥാന്റെ തെക്കന്‍ തീരത്തുള്ള മക്രാന്‍ ട്രെഞ്ചില്‍ അതിഭീകര ഭൂകമ്പമുണ്ടായത് 70 വര്‍ഷങ്ങള്‍ക്ക് മുമ്പണ്. ഇനിയും ഇത്തരത്തിലുള്ള ഭൂകമ്പമുണ്ടായാല്‍ അത് തിരിച്ചടിയാകുമെന്നാണ് റിപ്പോർട്ട്.
Read Also: തെരഞ്ഞെടുപ്പ് രാഷ്ട്രീയ രംഗങ്ങളില്‍ സമൂല പരിഷ്കരണം ഉണ്ടാകണമെന്ന നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
ബലൂചിസ്ഥാനിലെ മക്രാന്‍ ട്രെഞ്ചില്‍ അടിയന്തര യോഗം ചേര്‍ന്ന പാക് ചൈനീസ് ശാസ്ത്രജ്ഞര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയുണ്ടായി. പാക് അധീന കാശ്മീരിലൂടെ കടന്ന് പോകുന്ന ചൈന – പാക്കിസ്ഥാന് സാമ്പത്തിക ഇടനാഴി ഇന്ത്യയ്ക്ക് ഭീഷണിയാകുന്ന സ്ഥിതി നിലനിൽക്കെയാണ് ഇത്തരത്തിലൊരു മുന്നറിയിപ്പ്.
Post Your Comments