ജോഹന്നാസ്ബര്‍ഗ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ വീണ്ടും കോഹ്ലി കുതിപ്പ്. ഇന്ത്യന്‍ നായകന്റൈ ടെസ്റ്റ് റേറ്റിംഗ് 912 ആയി. ഇതോടെ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡാണ് ഇന്ത്യന്‍ റണ്‍ മെഷീന് മറികടന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ച വെച്ചതോടെയാണ് കോഹ്ലിയുടെ റേറ്റിംഗ് ഉയര്‍ന്നത്.
ടെസ്റ്റ് കരിയറിലെ ലാറയുടെ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് 911 ആയിരുന്നു. 961 റേറ്റിംഗോടെ ഓസ്ട്രേലിയന്‍ ഇതിഹാസം ഡോണ്‍ ബ്രാഡ്മാന് ആണ് ഒന്നാമത് . 947 റേറ്റിംഗോടെ ഓസ്ട്രേലിയന്‍ നായകന് സ്റ്റീവ് സ്മിത്താണ് രണ്ടാമത് ഇന്ത്യന്‍ ബാറ്റ്സ്മാന്മാരില് 916 റേറ്റിങ് നേടിയ സുനില്‍ ഗവാസ്കര്‍ ആണ് ഒന്നാമത്. വിരാട് കോഹ്ലിയും സുനില്‍ ഗവസ്കറും മാത്രമാണ് ടെസ്റ്റ് റേറ്റിംഗ് 900 കടന്ന ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്.
Post Your Comments