KeralaLatest NewsNews

കണ്ണൂരില്‍ സിപിഎം കൊടിമരത്തിന് ഖജനാവിലെ പണം മുടക്കി സംരക്ഷണമെന്നാരോപണം

തലശേരി: ഖജനാവിലെ പണം ഉപയോഗിച്ച്‌ പാര്‍ട്ടിയുടെ കൊടിമരം സംരക്ഷിക്കാന്‍ പൊലീസിനെ ഉപയോഗിക്കുന്നുവെന്നു ആരോപണം. കണ്ണൂര്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പതാകദിനത്തിന്റ ഭാഗമായി ചൊക്ലി ഒളവിലം തൃക്കണ്ണാപുരം ക്ഷേത്രത്തിന് സമീപം സിപിഎം. ഉയര്‍ത്തിയ കൊടിമരം സംരക്ഷിക്കാനാണ് മൂന്നുദിവസമായി പൊലീസ് കാവലിരിക്കുന്നത്.

ആര്‍.എസ്.എസ്.ശക്തി കേന്ദ്രമായ ഇവിടെ നേരത്തെ ബിജെപി-ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ബോര്‍ഡ് നശിപ്പിച്ച ശേഷമാണ് സിപിഎം.കൊടിനാട്ടിയത്. കൊടിമരത്തിന് കാവലിരിക്കുന്നത് പൊലീസിനുള്ളില്‍ത്തന്നെ അസ്വാരസ്യം സൃഷ്ടിച്ചിട്ടുണ്ട്. അവധിയില്‍പോയ ചൊക്ലി പ്രിന്‍സിപ്പല്‍ എസ്.ഐ: ഫായിസ് അലിക്കു പകരംവന്ന എസ്.ഐയാണ് വിവാദ നടപടിക്കുപിന്നിലെന്നാണ് ആക്ഷേപം.

പ്രതീകാത്മക ചിത്രം :

shortlink

Related Articles

Post Your Comments

Related Articles


Back to top button