ന്യൂഡല്‍ഹി: ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്കെതിരെ മുന്‍താരം വീരേന്ദര്‍ സേവാഗ്. സെഞ്ചൂറിയന്‍ ടെസ്റ്റില്‍ കോഹ്ലി പരാജയപ്പെട്ടാല്‍ മൂന്നാം ടെസ്റ്റില്‍ നിന്നും സ്വയം മാറി നില്‍ക്കണമെന്ന് സേവാഗ് ആവശ്യപ്പെടുന്നു.
രണ്ടാം ടെസ്റ്റില്‍ ഭുവനേശ്വര്‍ കുമാറിനെ പുറത്തിരുത്തിയ തീരുമാനം താരത്തിന്റെ ആത്മവിശ്വാസം തകര്‍ക്കുമെന്ന് സേവാഗ് പറയുന്നു. രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 335 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ആദ്യ ഇന്നിംഗ്സില്‍ 183ന് അഞ്ച് എന്ന നിലയിലാണ്.
85 റണ്‍സുമായി നായകന് കോഹ്ലിയും 11 റണ്‍സുമായി ഹര്‍ദിക് പാണ്ഡ്യയുമാണ് ക്രീസില്‍. ആദ്യ മത്സരത്തില്‍ 72 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോറ്റത്. രോഹിതിനെ ഒഴിവാക്കി രഹാനയെ കളിപ്പിക്കാത്തതിന് കോഹ്ലിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.
Post Your Comments