Latest NewsNewsInternational

വിചിത്ര ആചാരത്താല്‍ വീടിന് പുറത്താക്കപ്പെട്ട യുവതിക്ക് കൊടും തണുപ്പില്‍ ദാരുണാന്ത്യം

ആര്‍ത്തവകാലത്തെ അശുദ്ധി ആരോപിച്ച് ദിവസങ്ങളോളം വീടിന് പുറത്തെ തുറന്ന ഷെഡ്ഡില്‍ കഴിയേണ്ടി വന്ന യുവതി തണുത്ത് വിറച്ച് മരിച്ചു. അന്ധവിശ്വാസത്തിന്റെ പേരില്‍ 21 കാരിക്ക് ദാരുണാന്ത്യം സംഭവിച്ചത് നേപ്പാളിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ്. മരണ കാരണം തണുപ്പില്‍ നിന്ന് രക്ഷ നേടാനായി തീ കത്തിച്ചപ്പോള്‍ ഉണ്ടായ പുക ശ്വസിച്ചതും അമിതമായ തണുപ്പേറ്റതുമാണെന്ന് സര്‍ക്കാര്‍ വക്താവ് പറയുന്നു.

read also: ക്രിസ്ത്യന്‍ സ്ത്രീകള്‍ ആര്‍ത്തവകാലത്ത് പള്ളിയില്‍ പോകാറില്ലെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍ : വിശ്വാസത്തെ കുറിച്ച് പ്രയാറിന്റെ വെളിപ്പെടുത്തലുകള്‍ ഇങ്ങനെ

ഇവിടുത്തെ ഗ്രാമങ്ങളില്‍ ആര്‍ത്തവകാലത്ത് സ്ത്രീകളെ വീട്ടില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് പതിവാണ്. ഈ ക്രൂരമായ വിവേചനത്തിനു വഴി തെളിക്കുന്നത് ആര്‍ത്തവമുള്ള സ്ത്രീകള്‍ വീട്ടിനുള്ളില്‍ ഉണ്ടായാല്‍ ദൈവങ്ങള്‍ കോപിക്കും എന്ന ഹിന്ദുവിശ്വാസികള്‍ക്കിടയിലെ അന്ധവിശ്വാസമാണ്.

read also: ആര്‍ത്തവ ആചാരം; 15 കാരി ഷെഡ്ഡില്‍ മരിച്ചനിലയില്‍

ആര്‍ത്തവ സമയത്ത് ദൈവകോപത്തില്‍ ഭയന്ന് സ്ത്രീകളെ വീടുകളില്‍ നിന്ന് മാറ്റി താമസിപ്പിക്കും. പൂജ്യത്തിനും താഴെ താപനിലയുള്ള അതിശൈത്യകാലത്തും ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളോടുള്ള ഈ ക്രൂരതയ്ക്ക് കുറവുണ്ടാകാറില്ല. വീടിന് പുറത്തുള്ള തുറന്ന ഷെഡ്ഡില്‍ തണുപ്പിനെ പ്രതിരോധിക്കാനുള്ള യാതൊരു സംവിധാനവും ഉണ്ടാകാറില്ല.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button