കാഠ്മണ്ഡു: പലയിടങ്ങളിലും ഇപ്പോഴും ആര്‍ത്തവ ആചാരങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, നേപ്പാള്‍ പോലുള്ള സ്ഥലങ്ങളില്‍ ക്രൂരമായ ആചാരങ്ങളാണ് നടന്നുവരുന്നത്. നേപ്പാളില്‍ ആര്‍ത്തവകാലത്ത് ഛൗപ്പാടി ആചരിച്ച 15കാരി ദാരുണമായി മരിച്ചു. നിരോധിക്കപ്പെട്ട ആചാരങ്ങളാണ് ഇപ്പോഴും ഇവിടങ്ങളില്‍ നടത്തിവരുന്നത്.
പടിഞ്ഞാറന്‍ നേപ്പാളിലെ അച്ച്റാം ജില്ലയിലാണ് സംഭവം നടന്നത്. 15 കാരിയായ റോഷ്നി തിരുവ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. പെണ്‍കുട്ടിയെ ആവര്‍ത്തവ സമയത്ത് ഷെഡ്ഡില്‍ ഒറ്റയ്ക്ക് താമസിപ്പിക്കുകയായിരുന്നു. തണുപ്പുമാറ്റാന്‍ ഷെഡ്ഡില്‍ തീകത്തിച്ചപ്പോള്‍ ഉണ്ടായ പുക ശ്വസിച്ചാണ് കുട്ടി മരിച്ചതെന്നാണ് പറയുന്നത്.
നേപ്പാളില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന ഹിന്ദു ആചാരമാണ് ഛൗപ്പാടി. ആര്‍ത്തവത്തെ അശുദ്ധമായി കണ്ട് ഈ സമയത്ത് സ്ത്രീകളെ ചെറു ഷെഡ്ഡിലോ പശുത്തൊഴുത്തിലോ താമസിപ്പിക്കും. പ്രദേശത്തെ രാഷ്ട്രഭാഷാ സെക്കന്ററി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് റോഷ്നി. ആര്‍ത്തവത്തിന്റെ മൂന്നാം ദിനമാണ് മരണം സംഭവിച്ചത്.
ഛൗപ്പാടി ആചരിക്കുന്ന പെണ്‍കുട്ടികള്‍ വീട്ടിലെ ജോലികള്‍ ചെയ്യാന്‍ പാടില്ല. പ്രസവ ശേഷം കുടുംബത്തിലെ പുരുഷന്മാരുമായി ഒരു ബന്ധവും പാടില്ല. ഹിന്ദു വിഭാഗത്തിലെ എല്ലാ ജാതിക്കാര്‍ക്കും നിയമം ബാധകമാണ്. ഈ ആചാരം പാലിച്ചില്ലെങ്കില്‍ പല ദുരന്തങ്ങളും സംഭവിക്കുമെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം.
Post Your Comments