ഭർത്താവിനെയും പറക്കമുറ്റാത്ത മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം രണ്ടാമതും ഒളിച്ചോടി യുവതി. കൊല്ലത്താണ് സംഭവം. ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാകാത്ത മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബാലനീതി പ്രകാരമാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
Also Read:വീട്ടിൽ കയറി സ്ത്രീകളെ ഉൾപ്പെടെ മർദിച്ച സംഭവം ; പ്രതി അറസ്റ്റിൽ
രണ്ട് ദിവസം മുന്‍പാണ് യുവതി 15 വയസുള്ള പെണ്‍കുട്ടിയേയും 12 വയസുള്ള ആണ്‍കുട്ടിയേയും ഉപേക്ഷിച്ച് കൊല്ലം സ്വദേശിയായ കാമുകന്റെ കൂടെ പോയത്. യുവതിയെ കാണാതായതോടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ ഇരുവരെയും കണ്ണൂരിൽ നിന്നാണ് പിടികൂടിയത്. ഇത് രണ്ടാം തവണയാണ് യുവതി കാമുകനൊപ്പം പോകുന്നത്. 2019 ലും യുവതി ഇതേ വ്യക്തിയുടെ കൂടെ പോയിരുന്നു. അന്നും പൊലീസ് കേസെടുത്തിരുന്നു.
Post Your Comments