ലണ്ടൻ: ഇംഗ്ലണ്ടിൽ ഇന്ത്യക്കാരനായ യുവാവിന് എട്ടു വർഷം തടവ്. ഓൺലൈൻ മുഖേന വാങ്ങിയ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് മാതാപിതാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇന്ത്യൻ വംശജനും വോൾവർഹാംപ്ടണിൽ താമസക്കാരനുമായ ഗുർതേജ് സിംഗ് രൺധാവയെ (19) ബർമിംഗ്ഹാം കോടതി എട്ടു വർഷം തടവിനു ശിക്ഷിച്ചത്. കഴിഞ്ഞ മേയ് മാസത്തിലാണ് ഗുർതേജ് അറസ്റ്റിലായത്. വിദേശിയായ കൂട്ടുകാരിയെ അംഗീകരിക്കാൻ മാതാപിതാക്കൾ തയാറാകാതിരുന്നതിനാല്‍ ഇവരെ കൊലപ്പെടുത്താന്‍ യുവാവ് ശ്രമിക്കുകയായിരുന്നു.
Read also ; യു.എ.ഇയിലേക്ക് മയക്കുമരുന്ന് കടത്തിയയാള്‍ക്ക് ഏഴ് വര്‍ഷം തടവ്
റിമോർട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന സ്ഫോടക വസ്തു ആൽഫാബേ എന്ന വെബ്സൈറ്റിലൂടെ ഇയാൾ സ്വന്തമാക്കാൻ ശ്രമിച്ചു. എന്നാൽ എഫ്ബിഐ ഇയാളുടെ ശ്രമം മുളയിലെ നുള്ളി. സ്ഫോടക വസ്തുക്കൾക്കു പകരമായി ഡമ്മിയാണ് ഇയാൾക്ക് ലഭിച്ചത്. സ്ഫോടക വസ്തു വർത്തിപ്പിക്കാൻ ശ്രമിക്കുന്നതും എഫ്ബിഐ കണ്ടെത്തിയാതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്നുകൾ മുമ്പ് ഓൺലൈനായി വാങ്ങാൻ ഗുര്‍തേജ് ശ്രമിച്ചിരുന്നതായും പോലീസ് പറയുന്നു.
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments