Latest NewsNewsInternational

ആര്‍ക്കും കയറിച്ചെല്ലാം സന്ദേശങ്ങള്‍ വായിക്കാം : വാട്സ്ആപ് ഗ്രൂപ്പ് സുരക്ഷിതമല്ല

ജര്‍മനി : വാട്സാപ്പ് ഗ്രൂപ്പ് ചാറ്റില്‍ സുരക്ഷാ പിഴവുണ്ടെന്ന് കണ്ടെത്തി ഗവേഷകര്‍. ജര്‍മനിയിലെ വിദഗ്ധ സംഘമാണ് വാട്ആപ്പിന്റെ വിശ്വാസിയതയെ ചോദ്യം ചെയ്ത് രംഗത്ത് എത്തിയിരിക്കുന്നത്. ഇവരുടെ ഏറ്റവും വലിയ പ്രത്യേകതകളായ എന്‍ക്രിപ്ഷന്‍ മറികടന്ന ആര്‍ക്കും പ്രവേശിക്കുവാന്‍ സാധിക്കുമെന്നുമാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്.

അഡ്മിന്റെ നിയന്ത്രണത്തിലുളള വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ അഡ്മിന്റെ അനുവാദമോ അറിവോയില്ലാതെ തന്നെ മറ്റൊരാള്‍ക്ക് ഗ്രൂപ്പില്‍ ആളുകളെ ചേര്‍ക്കാനും അംഗങ്ങള്‍ പങ്കുവെയ്ക്കുന്ന സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും കാണാനും സാധിക്കുമെന്നാണ് വിദഗ്ധ സംഘം അഭിപ്രായപ്പെടുന്നത്. ഒരു വൈറസിന്റെ സഹായത്തോടെയാണ് ഗ്രൂപ്പ് ചാറ്റിന്റെ സുരക്ഷാ ക്രമീകരണം മറികടക്കുന്നത്.

വാട്‌സ്ആപ്പിലൂടെ അയക്കുന്ന സന്ദേശങ്ങള്‍ പ്രേഷകന്റെയും സ്വീകര്‍ത്താവിന്റേയും ഇടയില്‍ ഒതുങ്ങുമെന്നും മൂന്നാമതൊരാള്‍ക്ക് ഈ സന്ദേശങ്ങള്‍ പ്രാപ്യമാകില്ലെന്നുമാണ് വാട്‌സ്ആപ്പ് അവകാശപ്പെടുന്നതെകിലും അതങ്ങനെയല്ല എന്നാണ് ഈ തെളിവുകൾ സൂചിപ്പിക്കുന്നത്. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഇതിലൂടെ പുറത്തുവരുന്നത്.

റൗര്‍ സര്‍വകലാശാലയിലെ ഗവേഷകരിലോരാളായ പോള്‍ റോസ്ലറാണ് സംഭവം പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ഗ്രൂപ്പിനുളളില്‍ മറ്റൊരാള്‍ അധിക്രമിച്ച് കയറുമ്പോള്‍ തന്നെ ഗ്രൂപ്പ് അംഗങ്ങളുടെ ഫോണുകളില്‍ നിന്നും ഒരു രഹസ്യ സന്ദേശം ഇയാളുടെ ഫോണിലേക്ക് അയക്കപ്പെടും. തുടര്‍ന്ന് ഭാവിയില്‍ ഗ്രൂപ്പ് അംഗങ്ങള്‍ എന്തു സന്ദേശങ്ങള്‍ കൈമാറിയാലും അത് ഇയാള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

വാട്സാപ്പ് ഗ്രൂപ്പില്‍ പുതിയൊരു അംഗത്തെ പ്രവേശിപ്പിക്കണമെങ്കില്‍ അഡ്മിന്‍ ക്ഷണിക്കുകയാണ് വേണ്ടത്. എന്നാല്‍ ഇത് ആധികാരികമാണോയെന്ന് ഉറപ്പ് വരുത്തുന്നതിന് പ്രത്യേക സുരക്ഷാ സംവിധാനങ്ങളൊന്നും വാട്സാപ്പ് മെസഞ്ചറിലില്ല. ഇതാണ് ഹാക്കർമാർക്ക് നുഴഞ്ഞു കയറാൻ എളുപ്പമാകുന്നത്.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button