Latest NewsNewsInternational

രണ്ടാംലോകമഹായുദ്ധത്തില്‍ കാണാതായ ജര്‍മന്‍ മുങ്ങിക്കപ്പല്‍ കണ്ടെത്തി

ഇസ്താന്‍ബൂള്‍: രണ്ടാം ലോകമഹായുദ്ധത്തില്‍ കടലില്‍ താഴ്ത്തിയ ജര്‍മന്‍ മുങ്ങിക്കപ്പല്‍ തുര്‍ക്കി നാവികസേന കണ്ടെത്തി. ഇസ്താന്‍ബൂളിനടുത്തുള്ള കരിങ്കടലില്‍ 40 മീറ്റര്‍ ആഴത്തിലാണ് മുങ്ങിക്കപ്പല്‍ കണ്ടെത്തിയത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് സോവിയറ്റ് യൂണിയനെ ആക്രമിച്ച യു 23 എന്ന കപ്പലാണ് കണ്ടെത്തിയത്. സോവിയറ്റ് യൂണിയനെ പേടിച്ച് ജര്‍മനി തന്നെയാണ് ഈ കപ്പല്‍ മുക്കിയതെന്നാണ് കരുതുന്നത്.

ഇത്തരത്തിലുള്ള ആറ് കപ്പലുകളാണ് ജര്‍മനിക്ക് ഉണ്ടായിരുന്നത്. ഈ ശ്രേണിയില്‍ പെട്ട യു 20, 2008ല്‍ വടക്കന്‍ തുര്‍ക്കി തീരത്ത് നിന്നും നേരത്തെ കണ്ടെത്തിയിരുന്നു. റഷ്യക്കെതിരെ 56 ആക്രമണങ്ങള്‍ ഈ ശ്രേണി നടത്തിയെന്നാണ് റിപ്പോര്‍ട്ട്. 1944ശ്രേണിയിലെ മൂന്ന് കപ്പലുകള്‍ തകര്‍ത്തിരുന്നെന്ന് റഷ്യയും വ്യക്തമാക്കി. സോവിയറ്റ് യൂണിയന്‍ കാരണം ജര്‍മനി തന്നെയാണ് 23 കപ്പല്‍ മുക്കിയതെന്ന് കരുതപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button