കൊച്ചി: പാറ്റൂർ ഭൂമിയിടപാട് സംബന്ധിച്ച രേഖകൾ ഹാജരാക്കാത്തതിനെ തുടർന്ന് ഡിജിപി ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പാറ്റൂർ ഭൂമിയുടെ ഭൂപതിവ് രേഖ വ്യാജമെന്നു ജേക്കബ് തോമസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ഹാജരാക്കാമെന്ന് ജേക്കബ് തോമസ് അറിയിച്ചിരുന്നെങ്കിലും ഹാജരാകാത്തതിനെ തുടർന്ന് രേഖാമൂലമാണ് ഹൈക്കോടതി കുറ്റപ്പെടുത്തിയത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ജേക്കബ് തോമസ് വരികയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നു സ്റ്റേറ്റ് പ്രോസിക്യൂട്ടർ ഹൈക്കോടതിയിൽ വ്യക്തമാക്കി.
Read Also: ജേക്കബ് തോമസിനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ
Post Your Comments