തിരുവനന്തപുരം ; ഡിജിപി ജേക്കബ് തോമസിനെതി രെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കാപട്യക്കാരനായ ജേക്കബ് തോമസ് ആരാണെന്ന് പിന്നീട് അറിയാം. സ്വയം കുഴി കുഴിക്കുകയായിരുന്നു അദ്ദേഹം. ആരോപണങ്ങളിലൂടെ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താനാവില്ലെന്നും നിയമപരമായി നേരിടുമെന്നും മന്ത്രി തുറന്നടിച്ചു.
കേന്ദ്രത്തിനു കേരളം സമര്‍പ്പിച്ച ഓഖി ദുരിതാശ്വാസ പാക്കേജിനെ പരിഹസിച്ച ഡിജിപി ജേക്കബ് തോമസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ആവശ്യമായ ധാരണയില്ലാത്തതുകൊണ്ടാകും ജേക്കബ് തോമസിന്റെ പരിഹാസമെന്ന് മന്ത്രി തോമസ് ഐസക് മറുപടി നൽകി. ജേക്കബ് തോമസ് വേറെ കണക്കു ടീച്ചറെ അന്വേഷിക്കുന്നതാണ് നല്ലത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാന്‍ പാഠങ്ങള്‍ ഇനിയും പഠിക്കേണ്ടി വരും. ഇത്തരം കാര്യങ്ങളില്‍ പരിഹസിക്കാനിറങ്ങുന്പോള് ആവശ്യത്തിന് ഗൃഹപാഠം ചെയ്യണം. ഒന്നാംപാഠത്തില്‍ ഒതുങ്ങരുതെന്നും ഐസക്ക് പറഞ്ഞു.
Post Your Comments