വാഷിങ്ടണ്‍: 2018 ജനുവരി ഒന്നു മുതല്‍ സൈന്യത്തില്‍ സൈന്യത്തില്‍ ഭിന്നലിംഗക്കാരും. അമേരിക്കയിലാണ് ഭിന്നലിംഗക്കാരെ കൂടി സൈന്യത്തില്‍ ഉള്‍പ്പെടുത്തുന്നത്. സൈന്യത്തില്‍ നിന്നും ഭിന്നലിംഗക്കാരെ നിയമിക്കണമെന്ന കോടതി ഉത്തരവിനെതിരെ ട്രംപ് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി വാഷിങ്ടണിലെയും വിര്‍ജീനിയയിലെയും ഫെഡറല്‍ കോടതികള്‍ തള്ളിയിരുന്നു.
തുടര്‍ന്ന്, അപ്പീല്‍ നല്‍കേണ്ടതില്ലെന്ന ട്രംപ് സര്‍ക്കാരിന്റെ നിലപാടാണ് ട്രാന്‍സ്‌ജെഡറുകളുടെ നിയമനത്തിന് വഴി തെളിച്ചത്. ഇതോടെ പുതുവര്‍ഷപ്പുലരി മുതല്‍ ട്രാന്‍സ്‌ജെന്‍ഡറുകളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുമെന്ന് പന്റെഗണ്‍ കഴിഞ്ഞദിവസം അറിയിച്ചു.
കഴിഞ്ഞ ജൂലൈയിലാണ് സൈന്യത്തില്‍ ഭിന്നലിംഗക്കാരെ ഉള്‍പ്പെടുത്തുന്നത് തടയുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ഒബാമയുടെ നിലപാടുകള്‍ക്ക് നേര്‍ വിരുദ്ധമായ നിലപാടാണ് ട്രംപ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഭിന്നലിംഗക്കാരെ നിയമിക്കുന്നതിലൂടെ സൈന്യത്തിന് ചികിത്സചെലവ് ഇനത്തില്‍ വലിയ ഭാരമുണ്ടാക്കുമെന്നായിരുന്നു ട്രംപിന്റെ പരിഹാസ ചുവയുള്ള വാദമുണ്ടായിരുന്നു. ഇത് വിലക്കുന്നത് യു.എസ് ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യസംരക്ഷണ നയത്തിന് വിരുദ്ധമാവുമെന്ന് ട്രംപ് സര്‍ക്കാറിന്റെ ഹര്‍ജി തള്ളിയ ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി.
Post Your Comments