Latest NewsNewsIndia

സ്വച്ഛ് ഭാരത് വന്‍വിജയത്തിലേക്ക് : ഇതുവരെ അഞ്ചരക്കോടിയിലേറെ വീടുകളിൽ ശൗചാലിയം നിർമ്മിച്ചു

ന്യൂഡൽഹി: 2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങി വച്ച സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം ഇതിനകം 5. 681 കോടി വീടുകളിലാണ് ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു കഴിഞ്ഞത്. 2019 ഒക്‌ടോബര്‍ രണ്ടോടെ ഇന്ത്യയെ വെളിയിടവിസര്‍ജ്ജന വിമുക്ത രാജ്യമാക്കുകയാണ് ലക്ഷ്യം.സ്വച്ഛഭാരത് ദൗത്യത്തിന്റെ ഉദ്ഘാടന സമയത്തെ ശുചീകരണം എത്തിയത് 38.70 ശതമാനമായിരുന്നെങ്കില്‍ 2017 ഡിസംബര്‍ 18 ആയപ്പോഴേക്കും അത് 74.15 ശതമാനമായി.

സ്വച്ഛ് ഭാരതിന് 2017-18 സാമ്പത്തിക വര്‍ഷം 77 മന്ത്രാലയങ്ങള്‍ 12468.62 കോടിരൂപയാണ് മാറ്റിവച്ചത്. 5. 681 കോടി വീടുകളില്‍ ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു. 255 ജില്ലകള്‍ വെളിയിടവിസര്‍ജ്ജന വിമുക്തമായി പ്രഖ്യാപിച്ചു.സിക്കിം, ഹിമാചല്‍ പ്രദേശ്, കേരളം, ഉത്തരാഖണ്ഡ്, ഹരിയാന, ഗുജറാത്ത്, ഡാമന്‍ &ഡിയു, ചണ്ഡീഗഢ്എന്നിവ വെളിയിടവിസര്‍ജ്ജന വിമുക്തമായി. ഗംഗാതീരത്തെ 24 ഗ്രാമങ്ങളെ ഗംഗാ ഗ്രാമങ്ങളാക്കിമാറ്റാനാണ് മന്ത്രാലയത്തിന്റെ ശ്രമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button