KeralaLatest NewsNews

കടല്‍ദുരന്തത്തില്‍പ്പെട്ടവര്‍ക്കായി കടലിനടിയില്‍ പ്രാര്‍ഥന

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് ദുരന്തത്തിനിരയായവര്‍ക്കായി കടലിനടിയില്‍ പ്രാര്‍ഥന നടത്തി. ഫ്രണ്‍ഡ്‌സ് ഓഫ് മറൈന്‍ ലൈഫും ബോണ്ട് ഓഷ്യന്‍ സഫാരിയും ചേര്‍ന്നാണ് കോവളം കടലില്‍ പ്രാര്‍ഥന സംഘടിപ്പിച്ചത്.

ഇനിയും കണ്ടെത്താത്തവരുടെ കുടുംബങ്ങള്‍ അനുഭവിക്കുന്ന ദുഃഖത്തിന് ആശ്വാസം പകരാനാണ് പ്രാര്‍ഥന നടത്തിയതെന്ന് ഫ്രണ്‍ഡ്‌സ് ഓഫ് മറൈന്‍ ലൈഫ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ റോബര്‍ട്ട് പനിപിള്ള, ബോണ്ട് ഓഷ്യന്‍ സഫാരി ഡയറക്ടര്‍ ജാക്‌സണ്‍ പീറ്റര്‍ എന്നിവര്‍ പറഞ്ഞു. 12 പേരാണ് കടലിനടിയില്‍നടന്ന പ്രാര്‍ഥനാ ചടങ്ങില്‍ പങ്കെടുത്തത്. സച്ചിന്‍, കിരണ്‍, സ്‌കൂബാ ഡൈവര്‍മാരായ മുഹമ്മദ് സാദിക്, അബുസാലി തുടങ്ങിയവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button