കാമുകിയ്ക്ക് ക്രിസ്മസ് സമ്മാനം നല്‍കിയപ്പോള്‍ ഒരിക്കലും യുവാവ് കരുതിയില്ല അത് ഒരു വലിയ രഹസ്യം പുറത്ത് വരാന്‍ കാരണമാകുമെന്ന്. കാമുകിയ്ക്ക് വ്യത്യസ്തമായ സമ്മാനം നല്‍കണമെന്ന് കരുതിയാണ് യുവാവ് ഡിഎന്‍എ പരിശോധിക്കുവാനുള്ള 23 ആന്‍ഡ് മി കിറ്റ് നല്‍കിയത്. അമേരിക്കന്‍ കമ്പനി വികസിപ്പിച്ചതാണ് ഈ കിറ്റ്. ഇതുപയോഗിച്ചുള്ള പരിശോധനയിലൂടെ തങ്ങളുടെ പിതൃത്വത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സ്വയം മനസിലാക്കാനാവും.
കാമുകന്‍ തന്ന ഈ കിറ്റ് ഉപയോഗിച്ച് യുവതിയും പരിശോധന നടത്തി. എന്നാല്‍ ഞെട്ടിക്കുന്ന ഫലമായിരുന്നു ലഭിച്ചത്. കിറ്റ് മുഖേനയുള്ള സാംപിളയച്ച ശേഷം കമ്പനിയുടെ വെബ്സൈറ്റില്‍ പരിശോധന നടത്തിയ യുവതിക്ക് തന്റെ പിതാവല്ല ശരിയായ അച്ഛനെന്ന പരിശോധന ഫലമാണ് ലഭിച്ചത്. ജോണ്‍ സ്മിത്തെന്ന പേരാണ് ഡിഎന്‍എ പരിശോധനയിലൂടെ യുവതിക്ക് ലഭിച്ചത്. തുടര്‍ന്ന് ഇക്കാര്യം യുവതി തന്റെ മാതാവിനോട് തന്നെ ചോദിച്ചു.
യുവതി ഫോണില്‍ വിളിച്ച് അമ്മയോട് ജോണ്‍ സ്മിത്തിനെ അറിയാമോ എന്ന് ചോദിക്കുകയായിരുന്നു. നീണ്ട നിശബ്ദതയ്ക്ക് ശേഷം ഇക്കാര്യം തന്റെ ഭര്‍ത്താവ് അറിഞ്ഞോ എന്നാണ് മാതാവ് പെണ്‍കുട്ടിയോട് ആദ്യം തിരക്കിയത്. മുപ്പത് വര്‍ഷമായി താന്‍ കൊണ്ടു നടന്ന രഹസ്യം മകളുടെ കാമുകന്റെ ഗിഫ്റ്റിലൂടെ പുറത്തായതിന്റെ ഷോക്കിലായിരുന്നു അവര്‍. ഇനി താന്‍ എന്ത് ചെയ്യണമെന്ന് ആലോചിച്ച് വിഷമഘട്ടത്തിലാണ് പെണ്‍കുട്ടി. എന്നാല്‍ ഈ കിറ്റിന്റെ ആധികാരികതയും കൃത്യതയെയും കുറിച്ച് ഉറപ്പ് ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല.
Post Your Comments