Latest NewsKeralaNews

ക്രിസ്തുമസിനെ വരവേറ്റ് മിഠായിത്തെരുവ്; ഈ ക്രിസ്തുമസിലെ തെരുവിന്റെ വിശേഷങ്ങള്‍ ഇങ്ങനെ

കോഴിക്കോട്: പൈതൃക തെരുവുകളുടെ പട്ടികയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മിഠായിത്തെരുവിനെ നാടിനു സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രിസ്മസ് – പുതുവത്സര സമ്മാനമായി നവീകരിച്ച മധുരഞ്ഞെരുവ് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. 6.25 കോടി രൂപ ചെലവഴിച്ചാണ് തെരുവിന്റെ പൈതൃകം നിലനിര്‍ത്തി നവീകരണം പൂര്‍ത്തീകരിച്ചത്. അലങ്കാര വിളക്കുകള്‍, ഇരിപ്പിടങ്ങള്‍, ചുമര്‍ചിത്രങ്ങള്‍ എന്നിങ്ങനെ നീണ്ട പട്ടിക തന്നെ പുതിയ മിഠായിത്തെരുവിനുണ്ട്.

വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മിഠായിതെരുവിന്റെ പ്രൗഢി വര്‍ധിക്കുമെന്ന് ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി പറഞ്ഞു. മിഠായിതെരുവിലെ വാഹന നിയന്ത്രണം തെരുവിന്റെ നന്മയും സുരക്ഷയും കണക്കിലെടുത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലത്തിന് ചേര്‍ന്ന വിധത്തില്‍ മിഠായിതെരുവിനെ ഉയര്‍ത്തി കൊണ്ടുവരണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഉത്സവാന്തരീക്ഷത്തിലായിരുന്നു പുതുമോടിയണിഞ്ഞ മധുര തെരുവിന്റെ ഉദ്ഘാടനം. നൂറുകണക്കിന് പേരാണ് പുതുമോടിയണിഞ്ഞ മിഠായിതെരുവ് കാണാനായി കോഴിക്കോടെത്തുന്നത്. കോഴിക്കോടന്‍ ഹല്‍വയുമായാണ് വ്യാപാരികള്‍ തെരുവിലെത്തിയവരെ വരവേറ്റത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button