KeralaLatest NewsNews

മുഖ്യമന്ത്രിയുടെ ട്രോൾ പങ്കുവച്ച സർക്കാർ ജീവനക്കാരന് സംഭവിച്ചത്

കാഞ്ഞങ്ങാട്: മുഖ്യമന്ത്രിയുടെ ട്രോൾ പങ്കുവച്ച സർക്കാർ ജീവനക്കാരന് സംഭവിച്ചത് ഇങ്ങനെ. ഒരു വർ‌ഷത്തിനുശേഷമാണ് നടപടി. സമൂഹമാധ്യമത്തിൽ കാലിൽ സുരക്ഷാ ഷൂസും കയ്യുറയും ധരിച്ചു വയലിൽ ഞാറു നട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള ട്രോൾ പങ്കുവച്ച സർക്കാർ ജീവനക്കാരന് സസ്പെൻഷൻ ലഭിച്ചു. സസ്പെൻഡ് ചെയ്തത് കാസർകോട് ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ സീനിയർ ക്ലാർക്ക് പി.ജയരാജനെയാണ്.

ഇദ്ദേഹം നോട്ടു നിരോധന സമയത്ത് മന്ത്രി തോമസ് ഐസക്കിനെ പരിഹസിക്കുന്ന ട്രോളും പങ്കുവച്ചതായി ഉത്തരവിലുണ്ട്. സംഭവം നടന്നത് 2016 ഡിസംബറിലാണ്. ജയരാജൻ കാസർകോട് കലക്ടറേറ്റിൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത് വിഭാഗത്തിൽ പെർഫോമൻസ് ഓഡിറ്റർ ആയിരിക്കെയാണ് മറ്റാരോ പോസ്റ്റ് ചെയ്ത ട്രോളുകൾ പങ്കുവച്ചത്. ഇതുവരെ കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെ വെള്ളിയാഴ്ച സസ്പെൻഷൻ ഉത്തരവ് നൽകുകയായിരുന്നു. ഉത്തരവിൽ മുഖ്യമന്ത്രിയെയും ധനരകാര്യ മന്ത്രിയെയും നവമാധ്യമങ്ങളിലൂടെ മനഃപൂർവം അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാണ് പറയുന്നത്.

നടപടിക്കു പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്ന് ജയരാജൻ ആരോപിക്കുന്നു. ഇദ്ദേഹം കോൺഗ്രസ് അനുകൂല സംഘടനയായ കേരള പഞ്ചായത്ത് ഓർഗനൈസേഷൻ കാസർകോട് മുൻ പ്രസിഡന്റാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button