കറാച്ചി: ദാവൂദ് ഇബ്രാഹിമുമായി പിരിഞ്ഞെന്ന വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി ഛോട്ടാ ഷക്കീല്‍. താന്‍ ദാവൂദ് ഇബ്രാഹിമുമായി പിരിഞ്ഞെന്ന വാര്‍ത്തകളെ തള്ളിയാണ് അധോലോകനായകന്‍ രംഗത്തെത്തിയിരിക്കുന്നത്. ‘ഇതെല്ലാം ഊഹങ്ങളും അസത്യപ്രചരണങ്ങളുമാണ്.
എന്റെ അവസാന ശ്വാസം വരെ ഞാന്‍ ഡി കമ്പനിയുടെ ഭാഗമായിരിക്കും’ – സീ മീഡിയ റിപ്പോര്‍ട്ടറായ രാകേഷ് ത്രിവേദിക്ക് അനുവദിച്ച അഭിമുഖത്തില്‍ ഛോട്ടാ ഷക്കീല്‍ വ്യക്തമാക്കി.
ഛോട്ടാ ഷക്കീലും ദാവൂദിന്റെ അനുജന് അനീസ് ഇബ്രാഹിമും തമ്മിലുള്ള തര്‍ക്കമാണ് വേര്‍പിരിയലില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ദാവൂദ് ഇബ്രാഹിമിന്റെ കറാച്ചിയിലെ ആസ്ഥാനമായ ക്ലിഫ്റ്റണ്‍ ഏരിയയില്‍ നിന്ന് ഛോട്ടാ ഷക്കീല്‍ രക്ഷപ്പെട്ടെന്നും ഇരുവരും പിരിഞ്ഞെന്നുമായിരുന്നു പ്രചരിച്ച വാര്‍ത്ത.
Post Your Comments