ക്രിസ്തുമസ് വന്നാല്‍ നാം ആദ്യം അലങ്കരിക്കുന്നത് ക്രിസ്തുമസ് ട്രീകളായിരിക്കും. ചിലര്‍ വിപമികളില് നിന്നും ട്രീകള്‍ വാങ്ങുമ്പോള്‍ ചിലര്‍ അത് വീടുകളില്‍ തന്നെയുണ്ടാക്കും. വിവിധ നിറങ്ങളിലുള്ള ചെറിയ ബോളുകള്‍ തൂക്കിയിട്ടും സ്റ്റാറുകള്‍ കത്തിച്ചുമൊക്കെ നാം ക്രിസ്തുമസ് ട്രീ അലങ്കരിക്കാറുണ്ട്. എന്നാല്‍ ആര്‍ക്കെങ്കിലും ക്രിസ്തുമസ് ട്രീ എന്തിനാണ് അലങ്കതരിക്കുന്നത് എന്ന് അറിയാമോ? അതിന്റെ പിന്നില്‍ പല രസകരമായ പല കഥകളുമുണ്ട്. അത് എന്താണെന്ന് അറിയേണ്ടേ….
ഒരു ക്രിസ്മസ് രാത്രിയില്‍ ഒരു വനപാലകനും കുടുംബവും കൂടി മുറിയില്‍ നെരിപ്പോടിനടുത്തിരുന്നു തീ കായുകയായിരുന്നു. വാതിലില്‍ ഒരു മുട്ടുകേട്ട് അയാള്‍ വാതില്‍ തുറന്നപ്പോള്‍, ഒരു നിസ്സഹായനായ ചെറിയ കുട്ടി വാതില്‍പ്പടിയില്‍ നില്ക്കുന്നു. അദ്ദേഹം അവനെ സ്വീകരിച്ച് അവനു കുളിക്കാനും ഭക്ഷിക്കാനും വേണ്ടതുനല്കിയശേഷം തന്റെ കുട്ടികളുടെ കിടക്കയില്‍ത്തന്നെ ഉറങ്ങാന്‍ അനുവദിച്ചു. നേരം പുലര്‍ന്നപ്പോള്‍, അതായത് ക്രിസ്മസ് ദിനത്തില്‍ മാലാഖമാരുടെ ഗാനംകേട്ടാണ് അവര്‍ ഉണര്‍ന്നത്. ആ ചെറിയ കുട്ടിയാകട്ടെ, ഉണ്ണിയേശുവായി മാറി. ഉണ്ണിയേശു അവരുടെ കുടിലിന്റെ മുറ്റത്തെ ദേവതാരുവില്‍നിന്ന് ഒരു കമ്പു മുറിച്ച് അവര്‍ക്കു കൃതജ്ഞതയര്‍പ്പിച്ചശേഷം അപ്രത്യക്ഷനായി. ഇതിനുശേഷമാണത്രേ, ക്രിസ്മസ് രാത്രിയില്‍ മരങ്ങള്‍ അലങ്കരിക്കുന്ന പതിവാരംഭിച്ചത്.
ഇത് ഒരു കഥ മാത്രമാണ്. ഇതുപോലെ ഇനിയുമുണ്ട് കുറേ കഥകള്‍. നിത്യഹരിതവൃക്ഷങ്ങള്‍, പ്രത്യേകിച്ചും ഫിര്‍ മരങ്ങള്‍ അല്ലെങ്കില്‍ ദേവതാരുമരങ്ങള്‍ ശിശിരകാലാനുബന്ധിയായ ആഘോഷത്തോടനുബന്ധിച്ച് അലങ്കരിക്കുന്ന പതിവ് പ്രാചീനമാണെന്നു പറയാം. വസന്തകാലം വേഗം വന്നെത്തുന്നതിന്, അതായത് പുതുജീവന്റെ ആഗമനത്തിന് വേണ്ടിയുള്ള ഒരാചാരമായിരുന്നത്. റോമാക്കാര്‍ക്കും ഈ പതിവുണ്ടായിരുന്നത്രെ. ഏതായാലും എ.ഡി. ആയിരത്തോടടുത്ത് നിത്യജീവന്റെ അടയാളമായിട്ടാണ് ക്രിസ്മസ് ട്രീ ഒരുക്കിത്തുടങ്ങിയത്. ക്രിസ്തുവിന്റെ മനുഷ്യാവതാരംവഴി നമുക്കു നിത്യജീവന്, മരണത്തെ അതിജീവിക്കുന്ന നവജീവന്‍ നേടിത്തന്നതിന്റെ അനുസ്മരണമാണ് ഇതു വഴി നാം ആഘോഷിക്കുക. പിരമിഡ് ആകൃതിയിലുള്ള ഈ മരങ്ങള്‍ പറുദീസയിലെ മരങ്ങളെ പ്രതിനിധാനം ചെയ്യുന്നു എന്നും പറയപ്പെടുന്നു. പഴയ ക്രിസ്ത്യന്‍ പഞ്ചാംഗമനുസരിച്ച് ഡിസംബര്‍ 24 ആദം, ഹവ്വമാരുടെ ദിവസമായിരുന്നത്രെ. അതുകൊണ്ട് ഈ വൃക്ഷം ഏദനിലെ വൃക്ഷത്തെ സൂചിപ്പിക്കുന്നതായി ക്രൈസ്തവര്‍ കരുതിയിരുന്നു എന്നും പറയപ്പെടുന്നു.
ഇതൊക്കെത്തന്നെ ക്രിസ്തുമസ് ട്രീയുടെ കഥകളായി പ്രചരിക്കുന്നതാണ്. എന്നാല്‍ ഇനിയും നമുക്ക് അറിയാത്ത ഒട്ടനവധി കഥകള്‍ ക്രിസ്തുമസിനും അതിന്റെ ആഘോഷങ്ങള്‍ക്കും പുറകിലുണ്ട്.
Post Your Comments