ന്യൂ ഡൽഹി ; ഹാദിയ കേസ് ഷെഫിൻ ജഹാനെതിരെ ഗുരുതര ആരോപണങ്ങളുമായി ഹാദിയയുടെ അച്ഛന്റെ അഭിഭാഷകൻ. വർഗീയ പ്രത്യാഘാതങ്ങൾക്കിടയാക്കുന്ന കേസ് ആണിത്. ഷെഫിൻ ജഹാന്റെ തീവ്രാവാദ ബന്ധം തെളിയിക്കുന്ന വിഡിയോകൾ പുറത്ത്. പോപ്പുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകനാണ് ഷെഫിൻ. ഇയാൾ ഐ എസ് റിക്രൂട്ടർ മൻസിയോട് സംസാരിച്ചതിന് തെളിവുണ്ടെന്നും ഒരാളെ ഐഎസ്സിൽ ചേർത്താൽ എത്ര രൂപ ലഭിക്കുമെന്ന് ഷെഫിൻ മൻസിയോട് ചോദിച്ചതായും ഹാദിയയുടെ അച്ഛന്റെ അഭിഭാഷകൻ അശോകന്റെ അഭിഭാഷകന് ശ്യം ദിവാന് കോടതിയിൽ വാദിച്ചു.
ഹാദിയയുടെ നിലപാടാണ് സുപ്രീംകോടതി അറിയേണ്ടതെന്ന് ഷെഫിൻ ജഹാനു വേണ്ടി ഹാജരായ അഭിഭാഷകന് കപില്‍ സിബല്‍ കോടതിയിൽ പറഞ്ഞു. ഹാദിയയെ കേള്‍ക്കുന്നതിന് പകരം വാര്‍ത്താ ചാനലുകളില്‍ നിറഞ്ഞു നില്ക്കുന്ന വിഷമാണ് നാം ചര്‍ച്ച ചെയ്യുന്നത്. ഒരു സ്ത്രീക്ക് അവളുടെ ജീവിതം നിര്‍ണയിക്കാന്‍ അവകാശമുണ്ട്. തെറ്റാണെങ്കിലും അത് അവളുടെ തീരുമാനമാണ്. അവള് തന്നെ അതിന്റെ അനന്തരഫലവും അനുഭവിക്കും. വ്യക്തി സ്വാതന്ത്ര്യ പ്രശ്നത്തിന് വര്‍ഗീയ നിറം നല്‍കരുതെന്നും എന്‍.ഐ.എ അന്വേഷണം കോടതിയലക്ഷ്യമാണെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.
Post Your Comments