
കോഴിക്കോട്: തനിക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾക്ക് സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് ഹാദിയ.മാതാപിതാക്കളില്‍നിന്നല്ല, സര്‍ക്കാരില്‍നിന്നാണ് താന്‍ നഷ്ടപരിഹാരം ആവശ്യപ്പെടുന്നതെന്ന് ഹാദിയ പറഞ്ഞു. ഹൈക്കോടതി വിവാഹം അസാധുവാക്കിയതിലൂടെ തനിക്ക് ഒരുപാടു നഷ്ടങ്ങള്‍ ഉണ്ടായി. മതാപിതാക്കളില്‍നിന്ന് താന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടതായി വന്ന വാര്‍ത്തകള്‍ തെറ്റാണ്. സര്‍ക്കാരാണ് തനിക്കു നഷ്ടപരിഹാരം തരേണ്ടത്. രണ്ടു വര്‍ഷമാണ് തന്റെ നിയമപോരാട്ടം നീണ്ടത്.
അതില്‍ മാതാപിതാക്കളോടൊത്തുള്ള ആറു മാസം ഭീകരമായിരുന്നു. അക്ഷരാര്‍ഥത്തില്‍ താന്‍ വീട്ടുതടങ്കലില്‍ ആയിരുന്നു. ജീവിതത്തിലെ രണ്ടു വര്‍ഷമാണ് തനിക്കു നഷ്ടപ്പെട്ടത്.ദേശീയ വനിതാ കമ്മീഷന് എത്തിയപ്പോള്‍ വീട്ടിലെ ദുരവസ്ഥ അവരോട് പറഞ്ഞിരുന്നു. എന്നാല്‍, അവര്‍ മാതാപിതാക്കളോട് അങ്ങിനെയുണ്ടോ എന്ന് അന്വേഷിച്ച് തിരിച്ചുപോവുകയായിരുന്നു. എന്റെ ഒരു കാലിലെ മന്ത് മറ്റേ കാലിലേക്ക് മാറ്റിയെന്ന് പറഞ്ഞ ജാമിദ ടീച്ചര്‍ക്ക് ഞാന്‍ കാലുയര്‍ത്തി കാട്ടിക്കൊടുത്തു ഹാദിയ പറഞ്ഞു.
താന്‍ നിയമപോരാട്ടം ശരിക്കും തുടങ്ങിയിട്ട് രണ്ടു വര്‍ഷമായെന്നും രണ്ടു വര്‍ഷം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് തനിക്ക് നീതി കിട്ടിയതെന്നും ഹാദിയ പറഞ്ഞു.
Post Your Comments