KeralaLatest NewsNews

അഖില കാണണമെന്ന് ആഗ്രഹം പറഞ്ഞു- കാണാതിരിക്കുന്നതാണ് നല്ലതെന്ന് അശോകന്റെ മറുപടി

കൊച്ചി: സുപ്രീം കോടതിയിലും ഹൈക്കോടതിയിലും അടക്കം സ്വന്തം മകളായ അഖിലയെ തിരിച്ചുകിട്ടാന്‍ നിയമ പോരാട്ടം നടത്തിയ അശോകന്‍ മനസ്സ് തുറക്കുന്നു. മകള്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളാണ് സുപ്രീം കോടതി ഉത്തരവിനെക്കാള്‍ തന്നെ ഏറെ വേദനിപ്പിച്ചതെന്ന് അശോകൻ പറഞ്ഞു. സുപ്രീം കോടതി ഭര്‍ത്താവിനൊപ്പം ഹാദിയയെ വിട്ടയച്ചതിൽ തനിക്ക് പരാതികളൊന്നുമില്ലെന്നും എന്നാല്‍ തന്റെ കുടുംബത്തിന് പ്രിയപ്പെട്ട ഒരാളാണ് നഷ്ടമായിരിക്കുന്നതെന്നും മുന്‍ സൈനികന്‍ കൂടിയായ അശോകന്‍ പറഞ്ഞു.

തങ്ങൾക്ക് ഉണ്ടായത് വ്യക്തിപരമായ നഷ്ടമാണെന്നും താനും ഭാര്യയും വിധി അഗീകരിച്ചതായും മകൾ ഇപ്പോഴും തങ്ങൾക്ക് അഖില ആണെന്നും ഹാദിയ അല്ലെന്നും അശോകൻ പറയുന്നു. ഇക്കഴിഞ്ഞ വിഷുവിന് അഖില തന്നെ വിളിക്കുകയും കാണാന്‍ ആഗ്രഹമുണ്ടെന്ന് അറിയിക്കുകയും ചെയ്തുവെന്നും എന്നാല്‍ മറുപടിയായി കാണാതിരിക്കുന്നതാണ് നല്ലതെന്ന് താന്‍ അഖിലയെ അറിയിച്ചുവെന്നും അശോകന്‍ പറഞ്ഞു.

എന്നാല്‍ അഖില നിര്‍ബന്ധിച്ചപ്പോള്‍ ഷഫീന്‍ ജഹാനെ കൂടാതെ തനിക്ക് വീട്ടിലേക്ക് വരാമെന്ന് അറിയിച്ചു. തനിക്കെതിരെ കോടതിയില്‍ മൊഴി നല്‍കാന്‍ ചിലര്‍ മകളെ നിര്‍ബന്ധിച്ചതായും അവളുടെ തെറ്റ് പിന്നീട് അവള്‍ തിരിച്ചറിയുമെന്നും അശോകന്‍ പറഞ്ഞു. അഖില തങ്ങൾക്ക് ആപ്പിൾ പോലെ ആണെന്നും മനുഷ്യ ബോംബ് ആകാൻ ആഗ്രഹിക്കുന്നില്ലെന്നും അശോകൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button