CinemaLatest NewsNewsIndia

നിര്‍മാതാവിന്റെ മരണം ആത്മഹത്യയല്ല, അതൊരു കൊലപാതകമെന്ന് വിശാലിന്റെ വെളിപ്പെടുത്തല്‍

നിര്‍മാതാവ് ബി. അശോക് കുമാറിന്റെ മരണം ആത്മഹത്യയല്ല, അതൊരു കൊലപാതകമെന്ന് വിശാലിന്റെ വെളിപ്പെടുത്തല്‍. മരണ വാര്‍ത്ത പുറത്ത് വന്നതുമുതല്‍ കടുത്ത ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. അശോക് കുമാറിനെ ചെന്നൈയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംവിധായകനും നടനുമായ ശശികുമാറിന്റെ സിനിമകളുടെ സഹനിര്‍മാതാവായിരുന്നു അശോക്. അശോകിന്റെ മരണം അത്മഹത്യയല്ല കൊലപാതകമാണെന്ന് പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ അധ്യക്ഷന്‍ വിശാല്‍ ആരോപിക്കുന്നു.

മരണത്തിന് ഉത്തരവാദികളായവരെ എത്രയും പെട്ടന്ന് പിടികൂടാന്‍ പോലീസ് സന്നദ്ധത കാണിക്കണമെന്നും വിശാല്‍ പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന നിര്‍മാതാക്കളെ പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ കൈവെടിയുകയില്ല. നിങ്ങള്‍ ഞങ്ങളെ സമീപിക്കാന്‍ തയ്യാറാകണം- വിശാല്‍ കൂട്ടിച്ചേര്‍ത്തു. പലിശക്കാരുടെ ശല്യത്തെ തുടര്‍ന്നാണ് താന്‍ ജീവനൊടുക്കുന്നതെന്ന് ബി അശോക് കുമാര്‍ ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. കടുത്ത മാനസിക പീഡനം അനുഭവിച്ചത് കൊണ്ടാണ് മരണത്തെക്കുറിച്ച്‌ ആലോചിച്ചതെന്നും എല്ലാവരും മാപ്പ് തരണമെന്നും അശോക് കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button