ദോഹ: പുതിയ റോഡുകളെക്കുറിച്ചറിയാന് ആപ്പ് എത്തി. ഖത്തറിലാണ് പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പും ഖത്തര്‍ മൊബിലിറ്റി ഇന്നവേഷന്‍സ് സെന്ററും സംയുക്തമായിട്ടാണ് ആപ്പ് അവതരിപ്പിച്ചത്. ഇതു വഴി ഖത്തറിലെ ഗതാഗതത്തെക്കുറിച്ചും വിവരങ്ങളറിയനായി സാധിക്കും. വെയ്ന്‍ എന്നാണ് ഈ ആപ്പിനു പേരിട്ടിരിക്കുന്നത്.
ഇതു മുഖേന രാജ്യത്തെ പുതിയ റോഡുകള്‍, സൈക്കിള്‍, കാല് നടപ്പാതകള്‍ എന്നിവ വേഗത്തിൽ ലഭ്യമാകും. അറബിക്, ഇംഗ്ലീഷ് ഭാഷയില്‍ ഇതു ലഭ്യമാണ്. ഡിജിറ്റല്‍ സംവിധാനമായ എന്വാനി ഉപയോഗിച്ചുള്ള നാവിഗേഷന്‍ സേവനം, തിരക്കേറിയ മേഖലകളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ ആപ്പിനെ ആകർഷമാകുന്നു.
Post Your Comments