കൊച്ചി: നടിയെ അക്രമിച്ച കേസില്‍ നടന് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു. ഉന്നതഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആണ് ചോദ്യം ചെയ്യുന്നത്. ആലുവ പൊലീസ് ക്ലബ്ബില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. കേസിന്റെ കുറ്റപത്രം തയാറാക്കുന്നതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് പ്രാഥമിക വിവരം.
എന്നാല്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ചോദ്യം ചെയ്യുന്നുണ്ട്. ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കേസിലെ പ്രധാനസാക്ഷി മൊഴിമാറ്റിയത് ദിലീപിന്റെ സമ്മര്‍ദ്ദം മൂലമാണെന്നാണ് പോലീസ് ആരോപിക്കുന്നു. ഇത്തരം റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് വളിച്ചു വരുത്തിയത്.
നടിയെ ആക്രമിച്ച കേസില്‍ ജൂലൈ പത്തിന് അറസ്റ്റിലായ ദിലീപിന് 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം കഴിഞ്ഞ മാസമാണ് കോടതി ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. നാദിര്‍ഷായെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ദിലീപ് ശ്രമിക്കുന്നതായി പോലീസ് ആഭ്യന്തര വകുപ്പിനെ അറിയിച്ചിരുന്നു.
Post Your Comments