യുവതാരനിരയിലെ ശ്രദ്ധേയയായ നടിയാണ് അതുല്യ രവി. താരത്തിന്റെ പുതിയ ചിത്രം യെമാലിയുടെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. അതീവ ഗ്ലാമറസ് ആയാണ് നടി ടീസറില്‍ എത്തിയിരിക്കുന്നത്.
വി.സെഡ് ദൊരൈ സംവിധാനം ചെയ്യുന്ന യെമാലിയില അതുല്യയുടെ ഗ്ലാമറസ് മേക്ക് ഓവര്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. നടിയുടെ വസ്ത്രധാരണം കണ്ട് ആരാധകരില്‍ പലരും നെറ്റി ചുളിച്ചു. മാത്രമല്ല അതുല്യ പുകവലിക്കുന്ന രംഗവുമുണ്ട് ടീസറില്‍. ഇതിനെതിരെയും രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
സാമൂഹിക മാധ്യമങ്ങളില്‍ ആക്രമണം ശക്തമായപ്പോള്‍ അതുല്യ മാപ്പപേക്ഷയുമായി രംഗത്തെത്തി. ‘ടീസര്‍ കണ്ട് നിങ്ങള്‍ ഒരു തീരുമാനത്തിലെത്തരുത്. ഈ ചിത്രത്തിന് എന്റേത് ഒരു മികച്ച കഥാപാത്രമാണ്. അവിചാരിതമായി ഇത്തരം രംഗങ്ങള്‍ ഉള്‍പ്പെട്ടതിന് ഞാന്‍ മാപ്പ് പറയുന്നു. അത് സിനിമയില്‍ ഉണ്ടാവുകയില്ല. എന്റെ കഥാപാത്രത്തോട് ഞാന്‍ നീതി പുലര്‍ത്തിയിട്ടുണ്ട്’- അതുല്യ കുറിച്ചു.
Post Your Comments