ബാഹുബലിയായി അവതരിച്ച് പ്രേക്ഷക ഹൃദയം കീഴടക്കിയ പ്രഭാസ് ഇപ്പോള്‍ ഏറെ ത്രില്ലിലാണ്. കാരണം താന്‍ തകര്‍ത്തത് 37 കാറുകളും നാലു ട്രക്കുകളുമാണ് എന്ന വാര്‍ത്ത തന്നെ. അബുദാദിയില് ഷൂട്ടിങ് പുരോഗമിക്കുന്ന സഹോ എന്ന ചിത്രത്തിലാണ് പ്രഭാസ് കാര്‍ ക്രാഷ് അടക്കമുള്ള സാഹസിക സംഘട്ടനങ്ങള്‍ ചെയ്യുന്നത്. സാധാരണ ഗതിയില്‍ 70 ശതമാനം ഗ്രാഫിക്സും 30 ശതമാനം യാഥാര്‍ത്ഥ്യവുമാണ് സിനിമകളില്‍ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ ഈ ചിത്രത്തിലെ മിക്ക രംഗങ്ങളും യാഥാര്‍ത്ഥ സീനുകളാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.
പ്രശസ്ത സ്റ്റണ്ട് സംവിധായന് കെന്നി ബെയ്റ്റ്സിന്റെ നേതൃത്വത്തിലാണ് സാഹസിക രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നത്. സ്റ്റണ്ട് സീനുകളിലെ 90 ശതമാനം സീനുകളും യഥാര്ത്ഥത്തിലുള്ളതാകുമെന്നും അദ്ദേഹം പ്രേക്ഷകര്‍ക്ക് ഉറപ്പ് തരുന്നു. കാറുകള്‍ തകര്‍ക്കുന്ന രംഗം ഷൂട്ട് ചെയ്തെങ്കിലും 27 കാര്‍ ആയിരുന്നു എന്നാണ് പ്രഭാസ് കരുതിയിരുന്നത്. എന്നാല്‍ 37 കാറുകളാണ് എന്ന് പ്രൊഡ്യുസര്‍ പിന്നീട് വെളിപ്പെടുത്തി. പ്രശസ്ത നടി ശ്രദ്ധാ കപൂറാണ് ചിത്രത്തില്‍ നായികയാകുന്നത്. കാര്‍ സംഘട്ടന രംഗങ്ങളില്‍ ശ്രദ്ധയും പ്രഭാസിനൊപ്പം സ്ക്രീനിലെത്തും.
Post Your Comments