Latest NewsNewsInternational

ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിന് മുന്നില്‍ ഉടുപ്പൂരി പ്രതിഷേധവുമായി യുവതി; സംഭവത്തിന്റെ സത്യാവസ്ഥ ഇങ്ങനെ

ബ്രസീല്‍: ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിന് മുന്നിൽ ഉടുപ്പൂരി പ്രതിഷേധവുമായി യുവതി. ബ്രസീലിലെ റയിബെയിറോ പ്രെറ്റോ സിറ്റി സെന്ററില്‍ കുറച്ചുനാളുകള്‍ക്ക് മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്. ജോലി ചെയ്യുന്നിതിനിടെ യുവാവ് തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് സെയില്‍സ് ഗേള്‍ അയാളെ കടന്നാക്രമിക്കുകയായിരുന്നു. മാറിടം തുറന്നുകാട്ടിയ യുവതി തനിക്ക് ഇതല്ലേ വേണ്ടത്,എടുത്തോളൂ എന്ന് പറഞ്ഞ് അയാളോട് തട്ടിക്കയറി. മുഖത്താഞ്ഞടിക്കുകയും ചെയ്തു.

കണ്ട് നിന്നവരില്‍ യുവതിയെ അനുകൂലിച്ചവരും പ്രതികൂലിച്ചവരും ഉണ്ടായിരുന്നു. അപ്പോഴാണ് കൂടുതൽ സംഭവങ്ങൾ പുറത്തായത്. ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഒരു തിയേറ്റര്‍ സംഘം അവതരിപ്പിച്ച നാടകമായിരുന്നു അത്. പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളോടുള്ള ജനങ്ങളുടെ സമീപനം മനസ്സിലാക്കുകയും അവരെ ബോധവല്‍ക്കരിക്കുകയുമായിരുന്നു ലക്ഷ്യമെന്ന് സംഘാടകര്‍ പിന്നീട് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button