CricketLatest NewsNewsSports

കോഹ്ലി വോക്കി ടോക്കി ഉപയോഗിച്ചതിനെക്കുറിച്ച് ഐ.സി.സിയുടെ നിലപാട് ഇതാണ്

ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിനെതിര നടന്ന ആദ്യ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി വോക്കി ടോക്കി ഉപയോഗിച്ച സംഭവം മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇതു ഐസിസിയുടെ പെരുമാറ്റചട്ട ലംഘനമാണ് എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് സംഭവത്തില്‍ ഐ.സി.സി നിലപാട് വ്യക്തമാക്കിയത്. ഇത് പെരുമാറ്റചട്ട ലംഘനമല്ലെന്നാണ് ഐ.സി.സി അറിയിച്ചത്.

കളിക്കാര്‍ക്കു ഡ്രെസ്സിംഗ് റൂമില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുമതിയില്ല. പക്ഷേ കളിക്കാര്‍ക്കു ടീം സപ്പോര്‍ട്ടിങ് സ്റ്റാഫുമായി സംസാരിക്കാന്‍ വോക്കി ടോക്കി ഉപയോഗിക്കാം. ഇതിനു അമ്പയര്‍മാര്‍ക്കും മാച്ച് റഫറിക്കും കളിക്കാര്‍ക്കും ഐ.സി.സി അനുവാദം നല്‍കിയിട്ടുണ്ട്. ഇതു ട്വ20 മത്സരങ്ങളില്‍ സാധാരണ ഉപയോഗിക്കുന്നതാണെന്നും ഐ.സി.സി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button