ന്യൂഡൽഹി: ഭീകര സംഘടനകളായ ജയ്ഷെ മുഹമ്മദിന്റെയും,ഹിസ്ബുൾ മുജാഹിദ്ദീന്റെയും സഹായത്തോടെ ഇന്ത്യയെ തകർക്കാൻ പാകിസ്ഥാൻ ജൈവയുദ്ധത്തിനു തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇതിനായി പാകിസ്ഥാൻ സേനയിലെ മേജർ,ക്യാപ്റ്റൻ റാങ്കിലുള്ള 20 ഓളം പേർക്ക് ചൈനയിൽ പരിശീലനവും നൽകുന്നുണ്ട്. പാകിസ്ഥാന്റെ ഇന്റർ സർവീസ് ഇന്റലിജൻസ് മേധാവി ജനറൽ നവീദ് മുക്തർ ജൈവയുദ്ധത്തിന്റെ ആസൂത്രണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനായി ഇക്കഴിഞ്ഞ 9 ന് പാക് അധീന കശ്മീർ മേഖലയിലെ ചകോതി ഭാഗത്ത് എത്തിയിരുന്നു.
ലഷ്കറെ ത്വയ്ബ എന്ന ഭീകര സംഘടനക്ക് നൽകുന്നതിനേക്കാൾ സാമ്പത്തിക സഹായവും ഇപ്പോൾ പാക് സേന ജയ്ഷെ മുഹമ്മദിന് നൽകുന്നുണ്ടെന്നും ഖാരമേരു,മന്ദാകുലി,ചിത്രിയൻ തുടങ്ങിയ ഭാഗങ്ങളിൽ ജയ്ഷെ മുഹമ്മദ് ഭീകരന്മാർ നുഴഞ്ഞുകയറാൻ ശ്രമിച്ചത് ഇതിന്റെ ഭാഗമായാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഡുദ്നിയൽ,ആത്മുഘം,ഖാരമേരു,മന്ദാകുലി ,ചിത്രിയൻ,ചകോതി,ഹത്ലംഗ്,നികിയൽ,ജാണ്ട്രട്ട് തുടങ്ങിയ മേഖലകളിലെ നുഴഞ്ഞു കയറ്റത്തിനെതിരെയുള്ള നിരീക്ഷണം ഇന്ത്യൻ സേന ശക്തമാക്കിയിട്ടുണ്ട്.
Post Your Comments