തിരുവനന്തപുരം: ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഒരു ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ്. തിരുവനന്തപുരം സ്വദേശി വിനോദ് ജി നായരാണ് തട്ടിപ്പിനിരയായത്. ഇന്നലെ വൈകുന്നേരം 4.42നാണ് കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടന്നതായി വിനോദിന് ആദ്യം സന്ദേശം ലഭിച്ചത്. തുടര്‍ച്ചയായി മൂന്ന് സമാന സന്ദേശം പിന്നാലെ ലഭിച്ചു. എസ്ബിഐ കസ്റ്റമര്‍ കെയറില്‍ വിളിച്ചുവെങ്കിലും പതിനഞ്ച് മിനിറ്റ് കാത്തുനില്ക്കേണ്ടിവന്നു. ഈ സമയത്തിനുള്ളിൽ കാര്‍ഡില്‍ 13 ഇടപാടുകള്‍ നടന്നതായി വിനോദ് പറഞ്ഞു.
ഒടിപി നമ്പര്‍ പോലും കൈമാറാതെ പുതിയ രീതിയിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. വ്യാജമായി മൊബൈല്‍ നമ്പര്‍ നിര്മ്മിച്ചാണോ തട്ടിപ്പെന്നും സംശയമുണ്ട്. എസ്ബിഐ അധികൃതര്‍ കൈമലര്‍ത്തിയതോടെ സിറ്റി പോലീസ് കമ്മീഷണര്‍ക്കും സൈബര്‍ പോലീസിനും പരാതി നല്‍കിയാതായി വിനോദ് അറിയിച്ചു.
Post Your Comments