Latest NewsKeralaNews

ഈ വെല്ലുവിളി കുറ്റവാളിയുടെ ജൽപ്പനം: ചെന്നിത്തല

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി പ്രതിപക്ഷത്തിനു നേരെ നടത്തിയ വെല്ലുവിളിയെ വിമർശിച്ചാണ് ചെന്നിത്തല രംഗത്തു വന്നത്. ഇപ്പോൾ അദ്ദേഹം നടത്തിയ വെല്ലുവിളി കുറ്റവാളിയുടെ ജൽപ്പനം മാത്രമാണ് എന്നു ചെന്നിത്തല പറഞ്ഞു. മന്ത്രി നിയമസഭയിൽ പ്രതിപക്ഷത്തെ വെല്ലുവിളിച്ചിരുന്നു. ഇതു ഏറ്റെടുത്തതിനു ശേഷം താനും പ്രതിപക്ഷത്തെ മറ്റു നേതാക്കളും മന്ത്രി കൈയേറ്റം നടത്തിയ സ്ഥലം സന്ദർശിച്ചു. പക്ഷേ മന്ത്രി പറഞ്ഞ വാക്കു പാലിക്കാൻ തയാറായിട്ടില്ല. വാക്കു പാലിച്ചാൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന ഭീതിയായിരിക്കും മന്ത്രിയെ അലട്ടുന്നത്. മന്ത്രിക്കു മാന്യതയുണ്ടെങ്കിൽ മന്ത്രി സ്ഥാനം രാജി വയ്ക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button